
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സുപ്രീം കോടതി
ദുബൈ കെഎംസിസി ഉള്‍പ്പെടെ പന്ത്രണ്ട് സംഘടനകള്‍ക്കാണ് അംഗീകാരമുള്ളത്
ദുബൈ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായത്തിനായി പ്രവാസികള്‍ ബന്ധപ്പെടേണ്ടത് കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ദുബൈ കെഎംസിസി ഉള്‍പ്പെടെ പന്ത്രണ്ട് സംഘടനകള്‍ക്കാണ് കോണ്‍സുലേറ്റ് ജനറല്‍ ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. മറ്റു ഏജന്റുമാരെയോ സംഘനടകളെയോ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി ചുമതലപ്പെടുത്തരുതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദേശിച്ചു. അജ്മാന് ഇന്ത്യന്‍ അസോസിയേഷന്,ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ,ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്,റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി,ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്,ഖോര്ഫക്കാന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്,കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബ്,ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം(ഐപിഎഫ്),എകഎസിഎഎഫ് അസോസിയേഷന് ദുബൈ,എഫ്ഒഐ ഇവന്റ്സ് എല്‍എല്‍സി ദുബൈ(കറാമ),ഐമന് കള്‍ച്ചറല്‍ സെന്റര്‍ ദേര-ദുബൈ എന്നിവയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച മറ്റു സംഘടനകള്‍.
തട്ടിപ്പുകാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബൈ: ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ‘അമിത തുക’ ഈടാക്കി വഞ്ചന നടത്തുന്ന ഏജന്റുമാര്‍ക്ക് ശക്തമായ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇന്ത്യന്‍ ഗവണ്മെന്റിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി, കര്‍ശനമായി പരിശോധിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഐസിഡബ്ല്യുഎഫിന് കീഴിലുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പാനല്‍ വഴി സഹായം നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ഇതനുസരിച്ച്, മരിച്ച ഒരാള്‍ക്ക് തൊഴിലുടമയോ സ്പോണ്സറോ ഇല്ലെങ്കിലോ ഇന്‍ഷുറന്‍സ് പോളിസിയില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കാന്‍ കഴിയുന്നില്ലെങ്കിലൊ കുടുംബങ്ങള്‍ക്ക് യാതൊരു ചെലവും ആവശ്യമില്ലെന്നും കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി.
യുഎഇ ഫെഡറല്‍ നിയമം അനുസരിച്ച് മരിച്ച തൊഴിലാളിയുടെ മൃതദേഹം കുടുംബം ആവശ്യപ്പെടുകയാണെങ്കില് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാതൃരാജ്യത്തേക്കോ താമസസ്ഥലത്തേക്കോ കൊണ്ടുപോകുന്നതിനുള്ള എല്ലാ ചിലവുകളും തൊഴിലുടമ വഹിക്കണം. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചില ഏജന്റുമാര്‍ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിന് കുടുംബങ്ങളില്‍ നിന്ന് നിയമവിരുദ്ധവും വളരെ ഉയര്‍ന്നതുമായ ഫീസ് ഈടാക്കുന്നുണ്ടെന്ന് ആരോപിച്ച് ചില സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു. ഏകദേശം 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ഈടാക്കുന്നുവെന്നായിരുന്നു ആരോപണം. ആംബുലന്‍സ് സേവനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും പോലും ചില ഏജന്റുമാര്‍ കുടുംബങ്ങളില്‍ നിന്ന് പണം ഈടാക്കുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്കാര്‍ ദുബൈ നോര്‍ത്തേണ്‍ എമിറേറ്റ്സ് കോണ്‍സുലേറ്റ് ജനറലിന്റെ ഔദ്യോഗിക വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.