
ഓര്‍മകളിലെ സ്കൂള്‍ ദിനങ്ങള്‍ പങ്കുവെച്ച് ശൈഖ് ഹംദാന്‍
അബുദാബി: ഗള്‍ഫ് ചന്ദ്രിക ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ആദ്യവാരത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന ‘ദി കേരള വൈബിന്റെ’ പ്രചാരണാര്‍ഥം മലപ്പുറം ജില്ലാ കെഎംസിസി ‘മൈ ചന്ദ്രിക’ എന്ന ശീര്‍ഷകത്തില്‍ പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചു. അബുദാബി സ്റ്റേറ്റ് കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തിനകം ഗള്‍ഫ് ചന്ദ്രിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മികച്ച ഇടംനേടിയതായി അദ്ദേഹം പറഞ്ഞു. അച്ചടി മാധ്യമങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് ചന്ദ്രിക പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തു കൊണ്ട് ആപ്പ് സംവിധാനത്തിലൂടെ ആധുനിക ടെക്നോളജി ഉപയോഗിച്ച് വളരെ ക്ലാരിറ്റിയോടുകൂടി ഓരോ വാര്‍ത്തയും സ്പീഡ് ന്യൂസ് ആയും, ന്യൂസ് കാര്‍ഡായും വളരെ വേഗത്തില്‍ അനുവാചകരിലെത്തുന്നു. ഗള്‍ഫ് ചന്ദ്രിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന പക്ഷം പ്രവാസ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും കൃത്യതയോടെ മൊബൈല്‍ ഫോണിലൂടെ കാണുവാനും വായിക്കാനും കഴിയും. ഈ സംവിധാനം അനുവാചകരില്‍ ഇതിനകം വളരെ പ്രചാരത്തിലായിട്ടുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും രാജ്യാന്തര തലത്തിലുമുള്ള കെഎംസിസി ഘടകങ്ങളും ഇതിനകം ഗള്‍ഫ് ചന്ദ്രികയെ ഏറ്റെടുത്തു കഴിഞ്ഞു. അനുദിനം ഗള്‍ഫ് ചന്ദ്രികയുടെ ആപ്പ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതായും ഷുക്കൂറലി പറഞ്ഞു. അബുദാബി മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷത വഹിച്ച സംഗമം ജനറല്‍ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ഗള്‍ഫ് ചന്ദ്രിക ജില്ലാ കോര്‍ഡിനേറ്റര്‍ ഷാഹിര്‍ പൊന്നാനി നന്ദിയും പറഞ്ഞു. അബുദാബി സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, കോയ തിരുവത്ര, റഷീദ് പട്ടാമ്പി, മൊയ്തുട്ടി വേളേരി, സലാം ഒഴൂര്‍, കാദര്‍ ഒളവട്ടൂര്‍, ഹംസ ഹാജി പാറയില്‍, ഷാനവാസ് പുളിക്കല്‍, ജില്ലാ ട്രഷറര്‍ അഷ്റഫലി പുതുക്കുടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, ബഷീര്‍ വറ്റലൂര്‍, ഹസ്സന് അരീക്കന്‍, മുനീര്‍ എടയൂര്‍, നൗഷാദ് തൃപ്രങ്ങോട്, ഷാഹിദ് ചെമ്മുക്കന്‍, സാല്‍മി പരപ്പനങ്ങാടി, നാസര്‍ വൈലത്തൂര്‍, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ വിവിധ മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികളും ഗള്‍ഫ് ചന്ദ്രിക കോര്‍ഡിനേറ്റര്‍മാരും പ്രവര്‍ത്തകരും പങ്കെടുത്തു.
https://www.gulf-chandrika.com/login-page