
ഇരുട്ടിലായ യമനില്‍ പത്ത് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കി യുഎഇ
ഗഫൂര്‍ ബേക്കല്‍
ഷാര്‍ജ: യുഎഇയില്‍ ദിനംപ്രതി ആയിരങ്ങളാണ് നാട്ടില്‍ നിന്നും ജോലി തേടിയെത്തുന്നത്. ഇവിടുത്തെ സാഹചര്യം പരിചയമില്ലാത്ത തൊഴിലന്വേഷകരുടെ നിസ്സഹയാവസ്ഥ മുതലെടുത്ത് കബളിപ്പിക്കുന്ന ഗൂഢ സംഘം സജീവമാണ്. മികച്ച സാധ്യതയുള്ള തൊഴില്‍ വാഗ്ദാനം ചെയ്താണിവരുടെ കബളിപ്പിക്കല്‍. കേരളമടക്കം മിക്ക സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി ദിവസവും നിരവധി പേരാണ് യുഎഇയില്‍ വിമാനമിറങ്ങുന്നത്. സന്ദര്‍ശക വിസയിലെത്തുന്ന തൊഴിലന്വേഷകരെ കെണിയില്‍ വീഴ്ത്താന്‍ വലയും വിരിച്ച് കാത്തിരിക്കുന്നു തട്ടിപ്പ് സംഘം. ജോലിക്കായുള്ള അലച്ചിലിനിടയില്‍ സഹികെട്ടവര്‍ ചെന്ന് പെടുന്നതോ പണം പിടുങ്ങാനായി ഒരുങ്ങിയിരിക്കുന്നവരുടെ വലയിലും. സാമൂഹ്യ മാധ്യമ പരസ്യങ്ങളിലൂടെ തൊഴില്‍ വിപണി സാധ്യതകള്‍ അവതരിപ്പിച്ചു വന്‍തുകയാണ് തട്ടിപ്പ് സംഘം കൊയ്യുന്നത്. അതും ഓട്ട കീശയുമായി വരുന്ന വിദ്യഭ്യാസം കുറഞ്ഞ തൊഴില്‍ അന്വേഷകരില്‍ നിന്ന്. പല വിധത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചും, ഇല്ലാത്ത തൊഴില്‍ സാധ്യതകള്‍ പൊലിപ്പിച്ച് കാട്ടിയുമാണ് രജിസ്േ്രടഷന് ഫീസെന്ന പേരില്‍ പണം പിടുങ്ങുന്നത്. അംഗീകൃത തൊഴില്‍ റിക്രൂട്ടിങ് കേന്ദ്രമെന്ന വ്യാജേനയാണീ തട്ടിപ്പ്. ജോലി തരപ്പെടുത്താന്‍ ഫീസ് ഈടാക്കുന്നത് രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായതിനാല്‍ മറ്റു പല പേരിലുമാണ് ഓഫീസ് പ്രവര്‍ത്തനം. ഷാര്‍ജ അല്‍ ഖാസിമിയ്യ അല്‍ നാദ് ഏരിയയില്‍ ഓഫീസ് സെറ്റപ്പൊടെ തന്നെ ഇങ്ങിനെ ഒരു തട്ടിപ്പ് കേന്ദ്രം തുറന്നിട്ടിരിക്കുന്നു. പ്രമുഖ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന് വശത്തെ കെട്ടിടത്തിലെ ഫഌറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ തട്ടിപ്പ് കേന്ദ്രത്തിലൂടെ നിരവധി പേര്‍ക്കാണ് പണം നഷ്ടമായത്. അതും സന്ദര്‍ശക വിസയിലെത്തി ജോലി തെരയുന്ന പാവങ്ങള്‍ക്ക്. ഇവരില്‍ പലരും ഒരു നേരത്തെ ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കുന്നവരായിരുന്നു.
വിവിധ രാജ്യക്കാരെ വീഴ്ത്താന്‍ വാക് ചാതുര്യമുള്ള അതാത് രാജ്യക്കാരെ തന്നെ ഇരുത്തിയിട്ടുണ്ട് ഇ കേന്ദ്രത്തില്‍. നേപ്പാള്‍, ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ളാദേശ് പൗരന്മാരാണ് തൊഴില്‍ അന്വേഷകരെ സ്വീകരിച്ചു കാര്യങ്ങള്‍ വിശദമാക്കി കൊടുക്കുന്നത്. ലഭിക്കുന്ന ജോലിയുടെ മോഹന മേന്മകളും സാധ്യതകളും സംശയത്തിന് ഇടനല്‍കാത്ത വിധം ഇവര്‍ ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ അവതരിപ്പിക്കും. വിശ്വസിപ്പിക്കാനായി വിവിധ കമ്പനികളുടെ പേരും വിവരിക്കും. ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 200 ദിര്‍ഹമിന് മുകളിലാണ് രജിസ്േ്രടഷന് ഫീസായി ആദ്യം ആവശ്യപ്പെടുന്നത്. മിക്കവരും ജോലി തരപ്പെടുമെന്ന പ്രതീക്ഷയില്‍ പറയുന്ന സംഖ്യ ഉടന്‍ അടക്കുന്നു. പണമില്ലാത്തവരില്‍ നിന്ന് ഊറ്റി പിഴിഞ്ഞ് ഉള്ളത് കൈക്കലാക്കുന്നു. ബാക്കി തുക പിന്നീട് പെട്ടെന്ന് എത്തിക്കാന്‍ നിര്‍ദേശിക്കും. രണ്ടു ദിവസം കൊണ്ട് താന്‍ ആഗ്രഹിച്ച ജോലിയുടെ അഭിമുഖത്തിനായുള്ള സന്ദേശം മൊബൈലില്‍ എത്തുന്നു. ഇത് വിശ്വസിച്ചു അവിടേക്ക് ആവേശപൂര്‍വ്വം തിരിച്ചവരിലേറെയും കമ്പനി കണ്ടെത്താനാവാതെ മടങ്ങേണ്ടി വന്നു. കാരണം ഇങ്ങിനെ എത്തുന്ന മിക്കവരും പ്രസ്തുത കമ്പനികളെ കുറിച്ചോ, പ്രവര്‍ത്തിക്കുന്ന മേഖലയെ പറ്റിയോ യാതൊരു അറിവും ഇല്ലാത്തവര്‍ ആയിരിക്കും. സന്ദര്‍ശക വിസയിലെത്തിയ പുതുമുഖങ്ങളാവുന്നതാണ് കാരണം. നേരത്തെ വിളിച്ച് കമ്പനി പ്രതിനിധിയായി സംസാരിച്ചവര്‍, പിന്നീട് അവര്‍ പറഞ്ഞ സ്ഥലത്ത് തൊഴില്‍ അന്വേഷകന് എത്തി ഫോണ്‍ വിളിച്ചാല്‍ മറുപടിയില്ലാത്ത അനുഭവമാണ് ഇരകള്‍ക്ക്. നേരത്തെയും ഈ തട്ടിപ്പ് കേന്ദ്രത്തിനെതിരെ നിരവധി പേര് പരാതി ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ വീഴ്ത്തുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടെ തൊഴില്‍ അന്വേഷകര്‍ എത്തുന്നു. അബുദാബി, ഫുജൈറ, റാസല്‍ഖൈമ തുടങ്ങി വിദൂരങ്ങളില്‍ നിന്നടക്കം വന്നു യാത്രാ പണവും, രജിസ്േ്രടഷന് ഫീസും നഷ്ടമായി വേവലാതി പറയുന്ന നിരവധി പേരെ പ്രസ്തുത ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം കാണാം. തൊട്ടടുത്ത പാര്‍ക്കിലിരുന്നു അവിടെ എത്തുന്നവരോട് പണം തിരിച്ചു വാങ്ങാനായി ഇരകള്‍ സഹായം തേടിയ അനുഭവവും പലര്‍ക്കുമുണ്ട്.