
ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് യുഎഇ ഔഖാഫ്
ദുബൈ: സ്വര്‍ണ വില ദുബൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 400 ദിര്‍ഹം കടന്നു. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ഡാറ്റ പ്രകാരം 24 കാരറ്റ് ഗ്രാമിന് വില 432.25 ദിര്‍ഹമായി ഉയര്‍ന്നപ്പോള്‍ 22 കാരറ്റിന്റെ വില 400.25 ദിര്‍ഹത്തിലെത്തി. 21 കാരറ്റിന് 383.75 ഉം 18 കാരറ്റിന് 328.75 ദിര്‍ഹം വിലയുണ്ട്. ദുബൈയില്‍ ഈ വര്‍ഷം ഇതുവരെ ഗ്രാമിന് 24 കാരറ്റിന്റെ വില 116 ദിര്‍ഹമായി ഉയര്‍ന്നു. 316.25 ദിര്‍ഹത്തില്‍ നിന്ന് 432.25 ആയി ഉയര്‍ന്നു. വില ഉയരുമ്പോള്‍ യുഎഇയില്‍ സ്വര്‍ണാഭരണങ്ങളുടെ വാങ്ങലുകള്‍ കുറയുമെന്നാണ് പറയുന്നത്. ഇത് ചിലപ്പോള്‍ വില കുറയാന്‍ കാരണമാവാറുണ്ട്.ഇനി വിവാഹങ്ങളുടെയും മറ്റു ഉത്സവങ്ങളുടെയും സീസണ് വരാനിരിക്കുന്നതിനാല്‍ വ്യാപാരികള്‍ കൂടുതല്‍ വില്പന പ്രതീക്ഷിക്കുന്നുണ്ട്.
യുഎസ് ഏര്‍പ്പെടുത്തിയ താരിഫും യുഎസില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതും സ്വര്‍ണ വിപണിയെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.