
ഗള്‍ഫ് ചന്ദ്രിക 4000 സബ്സ്ക്രൈബേഴ്സിന്റെ വിജയ തിളക്കവുമായി അബുദാബി മലപ്പുറം ജില്ലാ കെഎംസിസി
ദുബൈ: ലുലു ഗ്രൂപ്പിന്റെ നവീന വാല്യൂ ഷോപ്പിംഗ് ആശയമായ ലോട്ട്, വാല്യു റീട്ടെയിലര്‍ പുരസ്കാരം നേടി. മിഡില്‍ ഈസ്റ്റ് റീട്ടെയില്‍ ഫോറത്തിന്റെ ‘മോസ്റ്റ് അഡ്മൈര്ഡ് വാല്യു റീട്ടെയിലര്‍ ഓഫ് ദ ഇയര്‍’ എന്ന ബഹുമതിയാണ് ലുലു ലോട്ട് കരസ്ഥമാക്കിയത്. ദുബൈ മാരിയറ്റ് മറീനയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങി. ലുലു ലോട്ടിനെ പ്രതിനിധീകരിച്ച് മുജീബ് റഹ്മാന്, അരവിന്ദ് പത്മകുമാരി, തമ്പുരു ജയശ്രീ, നിഖില്‍ രാജേഷ്, ഷഹാന സുലൈമാന്‍ എന്നിവര്‍ പുരസ്കാരം സ്വീകരിച്ചു. അപ്പാരല്‍ ഗ്രൂപ്പ്, അഡ്നോക്, ലാന്റ്മാര്‍ക്ക് ഗ്രൂപ്പ്, മാജിദ് അല്‍ഫുതൈം തുടങ്ങിയ പ്രമുഖ റീട്ടെയില്‍ ബ്രാന്റുകളെ മറികടന്നാണ് ലുലു ലോട്ട് ഈ പുരസ്കാരം കരസ്ഥമാക്കിയത്. ലുലു ഗ്രൂപ്പിന്റെ മൂല്യാധിഷ്ഠിത ഷോപ്പിംഗ് ഫോര്‍മാറ്റായി ആരംഭിച്ച ലോട്ട് ഫാഷന്‍, ഫുട്ട്വെയര്, ഹോം എസന്‍ഷ്യല്‍സ്, ഇലക്ട്രോണിക്സ്, ടോയ്സ്, ആക്സസറീസ്, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വില്‍ക്കുന്നു. 25ല്‍ കൂടുതല്‍ സ്റ്റോറുകള്‍ പല ജിസിസി രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ലോട്ട് ഉപഭോക്താക്കള്‍ക്ക് ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്തതും എളുപ്പത്തില്‍ ഷോപ്പിംഗ് ചെയ്യാവുന്ന രീതിയിലുമാണ് സ്റ്റോറുകള്‍ ഒരുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്കും ലോട്ടിനെ എത്തിക്കുന്നതിന് വിപുലമായ പദ്ധതികളും നടപ്പിലുണ്ട്. വാല്യൂ ഷോപ്പിംഗിനെ പുതുതായി നിര്‍വചിക്കാനുള്ള ദൗത്യത്തിനുള്ള ശക്തമായ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ലോട്ട് മേധാവി മുജീബ് റഹ്മാന് പറഞ്ഞു.