
ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് ഒക്ടോ.26ന്; സ്വാഗത സംഘം ഓഫീസ് തുറന്നു
അബൂദാബി: മലപ്പുറം ജില്ലാ കെഎംസിസിക്ക് കീഴില്‍ പുതുതായി രൂപീകൃതമായ സോഷ്യല്‍ വെല്‍ഫെയര്‍ ടീമിനെ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ സോഷ്യല്‍ വെല്‍ഫെയര്‍ ടീമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. സാമൂഹിക സുരക്ഷ മുന്‍ നിര്‍ത്തി വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി സമൂഹത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയെന്നതാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി ഹിദായത്തുല്ല, സംസ്ഥാന കെഎംസിസി സെക്രട്ടറി ഹംസ ഹാജി പാറയില്‍, സുന്നി സെന്റര്‍ ട്രഷറര്‍ റഹൂഫ് അഹ്സനി, ജില്ലാ ട്രഷറര്‍ അഷ്റഫലി പുതുക്കുടി, പബ്ലിക് റിലേഷന്‍ വിങ്ങ് ചെയര്മാന് ഹസ്സന് അരീക്കന്‍, കണ്‍വീനര്‍ മുനീര്‍ എടയൂര്‍, ജില്ലാ ഭാരവാഹികളായ സി.കെ ഹുസൈന്, നൗഷാദ് തുപ്രങ്ങോട്, നാസര്‍ വൈലത്തൂര്‍, ഷാഹിദ് ചെമ്മുക്കന്‍, ഷാഹിര്‍ പൊന്നാനി, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്റ് യൂസുഫ് ഹാജി പാങ്ങാട്ട്, പി.പി ഹസന് എന്നിവര്‍ നേതൃത്വം നല്കി. സോഷ്യല്‍ വെല്‍ഫെയര്‍ ടീമംഗങ്ങളായ അബ്ദുല്‍ റഷീദ് കോട്ടൂക്കാരന്, റാഷിദ് തൊഴലില്‍, ജംഷീര്‍ പുല്ലൂര്‍, അലി കോട്ടക്കല്‍, ഷിറാബ് പൊയിലിശ്ശേരി, സമീര്‍ വെങ്കിട്ട, പി.പി സുലൈമാന്‍ പങ്കെടുത്തു.