
ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 15ന് തുറക്കും
ഷാര്‍ജ: നവംബര്‍ 5 മുതല്‍ 16 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന 44-ാമത് രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങള്‍, ഓര്മ തുടങ്ങിയ മൗലിക രചനകള്‍ രചയിതാവിന്റെ പാസ്പോര്ട് സൈസ് ഫൊട്ടോ സഹിതം bookishsibf@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 5 ന് മുമ്പായി അയക്കണം. കൂടാതെ, പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. പ്രത്യേക സമിതി തിരഞ്ഞെടുക്കുന്നവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 414 6105/052 9397470/050 301 65 85/0567 371 376. ഇത് തുടര്‍ച്ചയായ 11-ാമത്തെ വര്‍ഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.