
ദുബൈയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രസ്റ്റണ്‍ പ്രോജക്റ്റിന് തറക്കല്ലിട്ടു
ദുബൈ: പ്രവാസികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് ദുബൈ കെഎംസിസി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി വെബിനാര്‍ സംഘടിപ്പിക്കും. സാമ്പത്തിക വിദ്യാഭ്യാസ സ്ഥാപനമായ ഡെല്‍റ്റ ഇന്റര്‍നാഷണലുമായി സഹകരിച്ച് ‘സ്മാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ്, സേഫ് ഫ്യൂച്ചര്‍: ഹൗ ടു സേ നോട്ട് ടു സ്കാം’ എന്ന വിഷയത്തിലായിരിക്കും വെബിനാര്‍. നിക്ഷേപ സാധ്യതകളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചും പ്രവാസികളെ ബോധവത്കരിക്കുകയാണ് ഈ വെബിനാറിന്റെ പ്രധാന ലക്ഷ്യം. വെബിനാറിന്റെ ബ്രോഷര്‍ പ്രകാശനം ദുബൈയില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ദുബൈ കെഎംസിസി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സി. സൈതലവി, ഡെല്‍റ്റ ഇന്റര്‍നാഷണലിന്റെ ചീഫ് സ്ട്രാറ്റജി അനലിസ്റ്റ് രാഘവ് സെല്‍വരാജിന് ബ്രോഷര്‍ കൈമാറിയാണ് പ്രകാശനം നടത്തിയത്. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ ക്ലാരി, ട്രഷറര്‍ സാദിഖ് തിരൂരങ്ങാടി, വൈസ് പ്രസിഡന്റ് യാഹു തെന്നല, ദുബൈ കെഎംസിസി എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം എന്നിവര്‍ക്കൊപ്പം ഡെല്‍റ്റ ഇന്റര്‍നാഷണലിന്റെ ചീഫ് ടെക്നിക്കല്‍ അനലിസ്റ്റ് മിഡ്ലാജ് മുഹമ്മദ്, ഗ്ലോബല്‍ സെയില്‍സ് മാനേജര്‍ ദില്‍ഷാദ് റസാഖ്, ഗ്ലോബല്‍ അക്കാദമിക് ഹെഡ് മുഹമ്മദ് സഫ്വാന് നിയാസ് വെന്നിയൂര്‍ തുടങ്ങിയവരും സംബന്ധിച്ചു. സെപ്തംബര്‍ 21ന് വൈകുന്നേരം 4:30ന് നടക്കുന്ന ഈ വെബിനാര്‍ പ്രവാസികള്‍ക്ക് അവരുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങള്‍ പകര്ന്നുനല്കും. വ്യാജ കോളുകള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവയില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ബോധവത്കരണ ക്ലാസുകള്‍, ദീര്‍ഘകാല നിക്ഷേപ തന്ത്രങ്ങള്‍, മ്യൂച്വല്‍ ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപം എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍, സംശയനിവാരണ സെഷനുകള്‍ എന്നിവ വെബിനാറിന്റെ ഭാഗമായി ഉണ്ടാകും. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വെബിനാര്‍ ഏറെ ഗുണകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.