
ലൈസന്‍സില്ല: ‘borajb’ ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ എസ്സിഎ മുന്നറിയിപ്പ്
അബുദാബി: ടോപ്പ് പ്രോഫിറ്റ് മാര്‍ക്കറ്റിംഗ് സര്‍വീസസുമായി ഇടപാടുകള്‍ നടത്തുന്നതിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്കി. അതോറിറ്റി നിയന്ത്രിക്കുന്ന ഏതെങ്കിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളോ സേവനങ്ങളോ നടത്താന്‍ കമ്പനിക്ക് ലൈസന്‍സ് ഇല്ലെന്ന് പറഞ്ഞു. ലൈസന്‍സില്ലാത്ത ടോപ്പ് പ്രോഫിറ്റ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ബോരാജ്ബിക്ക് എതിരെയാണ് നിക്ഷേപകര്‍ക്ക് എസ്സിഎ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സ്ഥാപനവുമായി നടത്തുന്ന ഏതെങ്കിലും ഇടപാടുകള്‍ക്ക് തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് എസ്സിഎ പറഞ്ഞു. വഞ്ചനയ്ക്ക് ഇരയാകാതിരിക്കാന്‍ കരാറുകളില്‍ ഒപ്പിടുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുമ്പ് സ്ഥാപനങ്ങളുടെ നിയമസാധുത പരിശോധിക്കാന്‍ നിക്ഷേപകരോട് ആവശ്യപ്പെട്ടു. borajbt_rade, borajb_crypto എന്നീ പേരുകളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ നടത്തുന്ന ‘borajb’ എന്നറിയപ്പെടുന്ന വ്യക്തിയെക്കുറിച്ചുമാണ് റെഗുലേറ്റര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഈ ഏജന്‍സി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അതോറിറ്റി പറഞ്ഞു. ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ മേഖലയിലെ അപകടസാധ്യതകള്‍ മനസ്സിലാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.