
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
ദുബൈ: ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇന്ത്യന്‍ വാണിജ്യ, വ്യവസാ മന്ത്രി പിയൂഷ് ഗോയല്‍ പ്രസ്താവിച്ചു. ഇതിനകം ഒമാനുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ദുബൈയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഭാരത് മാര്‍ട്ട് 2027ല്‍ ഓപ്പറേഷന് ആരംഭിക്കും. 9,000 ഇന്ത്യന്‍ കമ്പനികള്‍ ഇതിനോടകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബഹിരാകാശം, നാവിക രംഗങ്ങളില്‍ കൂടുതല്‍ നിക്ഷേപത്തിന് ഇന്ത്യയും യുഎഇയും ധാരണയായി. സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് അബുദാബിയില്‍ ഇന്ത്യ-യുഎഇ ദൗത്യസംഘം ചേര്‍ന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരനിക്ഷേപ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉന്നതതല സംയുക്ത നിക്ഷേപ ടാസ്ക് ഫോഴ്സ് യോഗത്തിലും ധാരണയായി. നൂതന സാങ്കേതിക വിദ്യ ഉള്‍പ്പെടെ പല മേഖലകളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. യുഎഇ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാണിജ്യ ഹബ് ആണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ-യുഎഇ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വളര്‍ച്ചയ്ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയില്‍ യുഎഇ ഒരു പ്രധാന പങ്കാളിയാണ്,’ എന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.