
ഒരുമയുടെ വിരുന്നൊരുക്കി ഇന്ത്യന്‍ മീഡിയ അബുദാബി ഓണം മൂഡ്
ദുബൈ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള പൊളിറ്റിക്കല്‍ സ്കൂള്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ പാത്ത് പൊളിറ്റിക്കല്‍ സ്കൂളിന് തുടക്കമായി. ജില്ലയില്‍ നിന്നും പ്രത്യേകം തെരെഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കായി ഇന്ത്യന്‍ സാഹചര്യത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അതില്‍ മുസ്ലിം ലീഗിന്റെ പങ്കും എന്ന വിഷയം ഗവേഷണ പിന്‍ബലത്തോടെ അഭ്യസിപ്പിക്കുക, പ്രസംഗം, എഴുത്ത് എന്നിവ പരിശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന ഹൃസ്വ കോഴ്സാണ് ഗ്രീന്‍ പാത്ത് പൊളിറ്റിക്കല്‍ സ്കൂള്‍. കെഎംസിസി ഓഡിറ്റോറിയത്തില്‍ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ആര്. ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കാലൊടി അദ്ധ്യക്ഷത വഹിച്ചു. എ.പി നൗഫല്‍ ആമുഖഭാഷണം നിര്‍വ്വഹിച്ചു. പി.വി നാസര്‍, കെ.പി.എ സലാം, സി.വി അശ്റഫ് എന്നിവര്‍ പ്രസംഗിച്ചു. പൊളിറ്റിക്കല്‍ സ്കൂള്‍ ഡയറക്ടര്‍ റഊഫ് ഇരുമ്പുഴി പരിശീലനത്തിന് നേതൃത്വം നല്കി. ഖാലിദ് ബാഖവി പ്രാര്‍ത്ഥനയും ബദറുദ്ധീന്‍ തറമ്മല്‍ സ്വാഗതവും സിനാല്‍ മഞ്ചേരി നന്ദിയും പറഞ്ഞു.