
ഒരുമയുടെ വിരുന്നൊരുക്കി ഇന്ത്യന്‍ മീഡിയ അബുദാബി ഓണം മൂഡ്
അബുദാബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്‍ എല്‍ എച് ലൈഫ് കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ‘ഓണം മൂഡ് 2025’ എന്ന പേരിലാണ് കൂട്ടായ്മ ഒരുക്കിയത്. ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ മുസ്സഫയിലെ പാര്‍ട്ടി ഹാളിലായിരുന്നു ആഘോഷം. കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. മാവേലിയും, അത്തപ്പൂക്കളവും, സംഗീത വിരുന്നും, വിഭവ സമൃദ്ധ്യമായ സദ്യയും നൃത്ത പരിപാടികളുമുള്പ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷീദ് പൂമാടം സ്വാഗതവും, ട്രഷറര്‍ ഷിജിന കണ്ണന് ദാസ് നന്ദിയും പറഞ്ഞു. പ്രധാന പ്രായോജകരായ ബുര്‍ജില്‍ ഹോള്‍ഡിങ്സ് റീജിയണല്‍ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വിന്‍സ്മേര ജ്വലേഴ്സ് യുഎഇ റീട്ടെയില്‍ ഹെഡ് അരുണ്‍ നായര്‍, എബിസി കാര്‍ഗോ അബുദാബി ബ്രാഞ്ച് മാനേജര്‍ സോനു സൈമണ്‍, ഹൈവേ ഗാര്‍ഡ്, റജബ് കാര്‍ഗോ എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീന്‍, എല്‍ എല്‍ എച് & ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളെയും മുതിര്‍ന്നവരെയും ആദരിച്ചു. മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമയേകി.