
ലോക പുഞ്ചിരി ദിനാഘോഷത്തില്‍ പ്രതീക്ഷയുടെ പുഞ്ചിരി പകര്‍ന്ന് ‘സ്മൈല്‍ ട്രെയിന്‍’
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ജി.വി ശ്രീനിവാസ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്മാന് ബാബു രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി ഷക്കീല്‍ കോമോത്ത്, സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍, ലോകകേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ വില്‍സണ്‍ ജോര്‍ജ്, ഐഎസ്സി ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്തു. നാട്ടില്‍ നിന്നും സദ്യ തയ്യാറാക്കാനായി എത്തിയ ദേവന് നമ്പൂതിരിക്ക് കേരള വിഭാഗത്തിന്റെ മെമന്റോ അംബാസഡര്‍ സമ്മാനിച്ചു. ഓണസദ്യയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള 3000 ലേറെ പേര് പങ്കെടുത്തു. മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ കേരള വിഭാഗം കലാകാരന്മാര് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. കേരള വിഭാഗം കണ്‍വീനര്‍ അജയന് പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ കണ്‍വീനര്‍ ജഗദീഷ് കീരി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സുനിത് തെക്കടവന്‍ നന്ദി പറഞ്ഞു.