
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: യുഎഇയില്‍ ഹൃദ്രോഗം കൂടുതലും യുവാക്കളില്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ട്. ജോലി സമ്മര്‍ദ്ദവും അനാരോഗ്യകരമായ ജീവിതശൈലിയും ചെറുപ്പക്കാരായ ഹൃദ്രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവിന് കാരണമാക്കുന്നതായി യുഎഇയിലെ ഡോക്ടര്‍മാര്‍ പറയുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ 15 വര്‍ഷം വരെ മുമ്പ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്തുന്നു. അഞ്ച് മെഡ്കെയര്‍ ആശുപത്രികളിലും ദുബൈയിലും ഷാര്‍ജയിലുടനീളമുള്ള 26 ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ വിശകലനം ചെയ്ത രോഗികളുടെ ഡാറ്റയില്‍, 50 വയസ്സിന് താഴെയുള്ള യുഎഇ നിവാസികള്‍ക്ക് കൂടുതലായി കൊറോണറി ആര്‍ട്ടറി രോഗം അനുഭവപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. 2024ല്‍ മെഡ്കെയര്‍ ആശുപത്രികളില്‍ മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന് ബാധിച്ച് പ്രവേശിപ്പിച്ചവരില്‍ പകുതിയോളം പേരും 50 വയസ്സിന് താഴെയുള്ളവരാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സെപ്തംബര്‍ 29 ന് ലോക ഹൃദയ ദിനത്തോടനുബന്ധിച്ചാണ് ഡോക്ടര്‍മാര്‍ ഡാറ്റ വെളിപ്പെടുത്തി. കുടുംബത്തില്‍ അകാല ഹൃദ്രോഗം, ഉദാസീനമായ ജീവിതശൈലി, സമ്മര്‍ദ്ദകരമായ ജോലി അന്തരീക്ഷം, ജങ്ക് ഫുഡ്, സോഡകളുടെയും പഞ്ചസാര പാനീയങ്ങളുടെയും അമിത ഉപയോഗം എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ കാരണമാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഹൃദയാഘാതം അനുഭവിക്കുന്ന ചെറുപ്പക്കാരായ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണെന്ന് അല്‍ സഫയിലെ മെഡ്കെയര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി മേധാവി ഡോ. ബ്രജേഷ് മിത്തല്‍ പറഞ്ഞു.
യുകെയില്‍ ഹൃദയാഘാതത്തിന് ഇരയാകുന്നവരുടെ ശരാശരി പ്രായം ഏകദേശം 67 വയസ്സും യുഎസില്‍ ഏകദേശം 56 വയസ്സുമാണ്. അതേസമയം യുഎഇയില്‍, ഹൃദയാഘാതത്തിന് ഇരയായവരുടെ ശരാശരി പ്രായം 45 നും 50 നും ഇടയിലാണ്. വിന്റര്‍ ഫ്ളൂ വൈറസുകള്‍ അല്ലെങ്കില്‍ കോവിഡ്19 പോലുള്ള വൈറല്‍ അണുബാധകളും ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നേരത്തെയുള്ള രോഗനിര്‍ണയവും സമയബന്ധിതമായ ചികിത്സയും ജീവിതശൈലി മാറ്റത്തിലൂടെയും തടയാന്‍ കഴിയുന്നതാണിത്. യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആകെ മരണങ്ങളില്‍ 34 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങളാണ് കാരണം. സഊദി അറേബ്യയില്‍ ഇത് 45 ശതമാനമാണ്.
2024ല്‍, മെഡ്കെയറിന്റെ കാര്‍ഡിയോളജി ഔട്ട്പേഷ്യന്റ് വിഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന 11,631 രോഗികളില്‍ 9,817 പേര് 45 വയസ്സോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു. പരിശോധിച്ച പ്രായം കുറഞ്ഞ രോഗികളില്‍ 30 ശതമാനം പേരിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാണപ്പെട്ടിരുന്നു.
ആഗോള റിപ്പോര്‍ട്ട് പ്രകാരം യുഎഇ നിവാസികള്‍ ശരാശരി കൊറോണറി ആര്‍ട്ടറി രോഗം മറ്റ് രാജ്യങ്ങളിലെ ആളുകളേക്കാള്‍ 15 വര്‍ഷം മുമ്പ് കാണുന്നു.’കൊഴുപ്പ് കൂടിയ സംസ്കരിച്ച ഭക്ഷണത്തിന്റെ ലഭ്യതയും ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും പ്രധാന പങ്കു വഹിക്കുന്നു, മാത്രമല്ല സമ്മര്‍ദ്ദവും ഗണ്യമായി വര്‍ദ്ധിച്ചു. തൊഴില്‍ സമ്മര്‍ദ്ദം, തിരക്കിട്ട ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ തുടങ്ങിയവ ഉറക്കക്കുറവിന് കാരണമാക്കിയിട്ടുണ്ട്.
രോഗത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുന്നതിന് കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു പുതിയ രക്തപരിശോധനയ്ക്ക് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ വികസനം 95 ശതമാനം കൃത്യതയോടെ പ്രവചിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.