
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: ഓസ്ട്രേലിയയില്‍ എത്തുന്ന പ്രവാസികള്‍ക്ക് സമ്പൂര്‍ണ നിയമസഹായം ചെയ്യുന്ന പ്രമുഖ സ്ഥാപനമായ എഫ്സിഎല്‍ അതിന്റെ പ്രവര്‍ത്തനം യുഎഇയിലേക്ക് വ്യാപിപ്പിക്കുന്നു. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബേന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയയിലെ പ്രമുഖ നിയമ സ്ഥാപനങ്ങളിലൊന്നാണ് എഫ്സിഎല്‍ ലോയേഴ്സ്. അടുത്ത വര്‍ഷം ജനുവരിയില്‍ ദുബൈയില്‍ പുതിയ ഓഫീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഓസ്ട്രേലിയയിലെ നിയമ സേവനങ്ങള്‍ സുഗമമായും സുതാര്യമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദുബൈയില്‍ ഓഫീസ് തുടങ്ങുന്നതെന്ന് ലോയേഴ്സ് ഡയറക്റ്ററും പ്രിന്‍സിപ്പല്‍ ലോയറുമായ താര സുജിത്കുമാര്‍ പറഞ്ഞു. കോര്‍പ്പറേറ്റ് ലോ, മേഴ്ജര്സ് ആന്‍ഡ് അക്ക്വിസിഷന്‍സ്, എംപ്ലോയ്മെന്റ് ലോ, ഫാമിലി ലോ, പ്രോപ്പര്‍ട്ടി ലോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലാണ് സേവനം നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി. യുഎഇയിലെ പ്രവാസികളും സംരംഭകരും നേരിടുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നല്കാന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്ളൈവേള്‍ഡ് ഗ്രൂപ്പ് സിഇഒ റോണി ജോസഫ് പറഞ്ഞു. യൂറോപ്പിലേക്കു മറ്റു രാജ്യങ്ങളിലേക്കും കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ അംഗീകൃത ഏജന്‍സികളെ കണ്ടെത്താന്‍ ശ്രമിക്കണം. എഫ്സിഎല്‍ മുഖേന ഓസ്ട്രേലിയയിലേക്ക് അപേക്ഷിച്ച എല്ലാവര്ക്കും വിസ ലഭ്യമായതായും അദ്ദേഹം പറഞ്ഞു. 2026 മധ്യത്തോടെ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഗ്രൂപ്പ് തയാറെടുക്കുകയാണ്. ഫ്ളൈവേള്‍ഡ് ഓവര്‍സീസ് എജ്യുക്കേഷന്‍ ഡയറക്റ്റര്‍ റോബി ജോസഫ്, ഫ്ളൈവേള്‍ഡ് യുകെ ഡയറക്റ്റര്‍ ടിന്‍സ് അബ്രാഹം, മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഹെഡ് ഡാനിയല്‍ ജോണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
https://www.gulf-chandrika.com/login-page
https://www.gulf-chandrika.com/login-page