
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് യുഎഇയിലെത്തിയത്. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കും അദേഹം സന്ദര്‍ശിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നടന്ന് കണ്ട പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, വൈവിധ്യമാര്‍ന്ന ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ കണ്ടറിഞ്ഞു. പ്രമീയം ഓസ്ട്രേലിയന്‍ മീറ്റ്, പഴം പച്ചക്കറി ഉത്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ലുലുവിലുള്ളത്.
സന്ദര്‍ശനത്തിനിടെ ഓസ്ട്രേലിയയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ എം.എ യൂസഫലിയെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രത്യേകം ക്ഷണിച്ചു. കര്‍ഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്റെ സേവനം, മികച്ച ഗുണമേകുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും, ലോജിസ്റ്റിസ്ക്സ് കേന്ദ്രങ്ങള്‍ വഴി മികച്ച തൊഴിലവസരമാണ് നല്‍കുന്നതെന്നും അദേഹം ചൂണ്ടികാട്ടി. ഓസ്ട്രേലിയ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയയില്‍ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് മിഡില്‍ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കര്‍ഷകര്‍ക്കും വിതരണകാര്‍ക്കും പിന്തുണ നല്‍കുക കൂടിയാണ് ലുലുവെന്നും ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് ഓസ്ട്രേലിയയുമായി ലുലുവിനുള്ളത്. ആദ്യമായി നടത്തിയ ഓസ്ട്രേലിയ സന്ദര്‍ശനം എം.എ യൂസഫലി കൂടിക്കാഴ്ചയില്‍ ഓര്‍ത്തെടുത്തു. മികച്ച ഓസ്ട്രേലിയന്‍ മീറ്റ് ലാംബ് എന്നിവ യുഎഇയിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യാനായി ആയിരുന്നു 1983 സെപ്തംബര്‍ 8ലെ ആ യാത്ര. ഓസ്ട്രേലിയന്‍ ഉത്പന്നങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ മികച്ച സ്വീകാര്യതയാണ് ഉള്ളതെന്നും അദേഹം വ്യക്തമാക്കി. മെല്‍ബണിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങള്‍ വഴി ഏറ്റവും മികച്ച പഴം, പക്കറി, ഇറച്ചി ഉത്പന്നങ്ങളാണ് മിഡില്‍ ഈസ്റ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ലുലു എത്തിക്കുന്നത്. യുഎഇയിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ റിദ്വാന് ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡര്‍ ഫഹദ് ഉബൈദ് മുഹമ്മദ് എ.എ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് സസ്റ്റൈനബിളിറ്റി ഓഫീസര്‍ മുഹമ്മദ് അല്‍ത്താഫ്, ഗ്ലോബല്‍ ഓപ്പറേഷന് ഡയറക്ടര്‍ ഷാബു അബ്ദുള്‍ മജീദ്, ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ്ങ് ആന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.