
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: യുഎഇ-ഇന്ത്യ യാത്രാ റൂട്ടില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇ-അറൈവല്‍ കാര്‍ഡ് സംവിധാനം നിലവില്‍ വരുന്നു. ഒക്ടോബര്‍ 1 മുതല്‍ യുഎഇയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് പുതിയ ഇഅറൈവല് കാര്‍ഡ് സംവിധാനം വഴി യാത്രയ്ക്ക് മുമ്പ് അവരുടെ ആഗമന വിവരങ്ങള്‍ ഓണ്‍ലൈനായി പൂരിപ്പിക്കാന്‍ കഴിയും. ജോലി, കുടുംബ സന്ദര്‍ശനങ്ങള്‍, ടൂറിസം എന്നിവയ്ക്കായി ആയിരക്കണക്കിന് ഗള്‍ഫ് അധിഷ്ഠിത യാത്രക്കാര്‍ ദിവസവും ഇന്ത്യയില്‍ എത്തുന്നതിനാല്‍, ഈ സംരംഭം ഇമിഗ്രേഷനിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്ര സുഗമമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പേപ്പര്‍ ഫോമുകള്‍ക്ക് പകരം സുരക്ഷിതമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇഅറൈവല് കാര്‍ഡ്. ഡല്‍ഹിയില്‍ ഇറങ്ങുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ യാത്രക്കാര്‍ക്ക് അവരുടെ വിവരങ്ങള്‍ പൂരിപ്പിക്കാം: ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ പോര്‍ട്ടല്‍ (boi.gov.in), ഇന്ത്യന്‍ വിസ വെബ്സൈറ്റ് (indianvisaonline.gov.in), ഡല്‍ഹി വിമാനത്താവള വെബ്സൈറ്റ് (newdelhiairport.in) മുഖേന വിവരങ്ങള്‍ സമര്‍പിക്കാം. യുഎഇ-ഇന്ത്യ റൂട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണ്. സ്കൂള്‍ അവധി ദിവസങ്ങളിലും, ഈദ് ഇടവേളകളിലും, ഉത്സവ സീസണിലും കനത്ത ഗതാഗതം ഉണ്ടാകും. ഡല്‍ഹി വിമാനത്താവളത്തിലെ തിരക്കേറിയ സാഹചര്യങ്ങളില്‍ ഇ-അറൈവല്‍ കാര്‍ഡ് സഹായകരമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സിംഗപ്പൂര്‍, തായ്ലന്ഡ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലും സമാനമായ സൗകര്യങ്ങള്‍ ഇതിനകം നിലവിലുണ്ട്.