
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
മോഡല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ ഡോ.സാക്കിര്‍ കെ മുഹമ്മദ് പ്രകാശനം ചെയ്യുന്നു
ദുബൈ: സാമൂഹ്യ സേവനരംഗത്ത് ദുബൈ സിഡിഎ അംഗീകാരമുള്ള മോഡല്‍ സര്‍വീസ് സൊസൈറ്റി, യുഎഇ വിഷന്‍-2031 എന്ന ലക്ഷ്യത്തോടുകൂടി സേവനരംഗത്ത് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വിപുലമായ വര്‍ഷോപ്പ് സംഘടിപ്പിച്ചു. ദുബൈ വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടിയില്‍ എംഎസ്എസിന്റെ 200 ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. എംഎസ്എസ് ചെയര്മാന് ഫയാസ് അഹമ്മദ് വിഷന്‍ 2031 മാര്‍ഗരേഖ അവതരിപ്പിച്ചു. വരുന്ന നാല് വര്‍ഷക്കാലത്തേക്ക് എംഎസ്എസ് സബ് കമ്മിറ്റികള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും 11 ഓളം സബ് കമ്മിറ്റികള്‍ ആകര്‍ഷകമായ പ്രോജക്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. യുഎഇ വിഷന്‍-2031 ലക്ഷ്യസാക്ഷാത്ക്കാരത്തിന്റെ ഭാഗമായി സാമൂഹ്യ സംഘടനകള്‍ സ്വായത്തമാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ നടന്നു. എംഎസ്എസ് യൂത്ത് വിംഗ്, വുമണ്‍ എംപവര്‍മെന്റ്, ഫുഡ് & കെയര്‍, ലേബര്‍ വെല്‍ഫെയര്‍, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന്, കരിയര്‍ ഗൈഡന്‍സ്, ഹെല്‍ത്ത് & വെല്‍നെസ്സ്, ജനറല്‍ പ്രോഗ്രാം & നാഷണല്‍ ഇന്‍ക്ലൂഷന്‍ തുടങ്ങിയ മേഖലകളിലെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും പദ്ധതികളും തയ്യാറാക്കി.
പ്രശസ്ത മോട്ടിവേഷനല്‍ സ്പീക്കറും പരിശീലകനുമായ ഡോ. സംഗീത് ഇബ്രാഹിം വര്‍ഷോപ്പിന് നേതൃത്വം നല്കി. എന്‍എംസി ഹെല്‍ത്ത് കെയര്‍ റീജിയണല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാക്കിര്‍ കെ മുഹമ്മദ് എംഎസ്എസ് യൂത്ത് ഫെസ്റ്റിന്റെ ഫ്ളെയര്‍ പ്രകാശനം ചെയ്തു. എംഎസ്എസ് ചെയര്മാന് ഫൈയാസ് അഹമദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്മാന് നസീര്‍ അബൂബക്കര്‍ സ്വാഗതഭാഷണം നടത്തി. എംഎസ്എസ് ജനറല്‍ സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, ട്രഷറര്‍ അബ്ദുല്‍ മുത്തലിഫ്, ജനറല്‍ കണ്‍വീനര്‍ ടി.വി ഉമ്മര്‍ എന്നിവര്‍ വര്‍ഷോപ്പ് നിയന്ത്രിച്ചു. വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാമുകള്‍ക്ക് സമിയ്യ ഷംസുദ്ദീന് നേതൃത്വം നല്കി.