ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ദമ്മാം: അസ്ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാ സമാഹാരമായ ‘River of Thoughts’ന്റെ കവര്‍ പ്രകാശനം ദമ്മാമില്‍ സംഘടിപ്പിച്ച സംസ്കാരിക സദസ്സില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. പ്രവാസ ലോകത്ത് സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ അസ്ലം കോളക്കോടന്റെ ഈ പുസ്തകം ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ഈ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയത് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി തന്നെയാണ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവര്‍ത്തകനുമായ സി.പി സൈതലവി, ഇറാം ഗ്രൂപ്പ് ചെയര്മാന് സിദ്ദീഖ് അഹമ്മദ്, സഊദി കെഎ.സിസി പ്രസിഡന്റ് കുഞ്ഞുമോന് കാക്കിയ, ഡെസ്റ്റിനി ബുക്സ് ചെയര്മാന് മാലിക് മക്ബൂല്‍ ആലുങ്ങല്‍, അഹമ്മദ് പുളിക്കല്‍, ഡോ. ടി.പി മുഹമ്മദ്, മുഹമ്മദ് കുട്ടി കോഡൂര്‍, കെ.എം. ബഷീര്‍, പ്രദീപ് കൊട്ടിയം, ആലിക്കുട്ടി ഒളവട്ടൂര്‍, കബീര്‍ കൊണ്ടോട്ടി, റഹ്മാന് കാരയാട്, മഹമൂദ് പൂക്കാട്, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.