
സി എച്ച് അനുസ്മരണ അന്താരാഷ്ട്ര പ്രബന്ധ മത്സരം വിജയികളെ പ്രഖ്യാപിച്ചു
ദുബൈ: കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ കീഴില്‍ വെല്‍ഫെയര്‍ സ്കീം കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വെല്‍ഫെയര്‍ സ്കീം വൈസ് ചെയര്മാന് ഒ. മൊയ്തു ജില്ലാ ചെയര്മാന് റഫീഖ് കല്ലിക്കണ്ടിക്ക് ബ്രോഷര്‍ കൈമാറി പ്രചരണോത്ഘാടനം നിര്‍വഹിച്ചു. മരണാനന്തരം അംഗങ്ങള്‍ക്ക് പത്തു ലക്ഷം രൂപയും, പ്രവാസം അവസാനിപ്പിക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയും മറ്റു ചികിത്സാ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നതാണ് ദുബൈ കെഎംസിസിയുടെ സുരക്ഷാ സ്കീം. ദുബൈ കെഎംസിസി ഓഫീസില്‍ നടന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം അടുത്ത ആറ് മാസത്തെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി. വിവിധ സബ് കമ്മിറ്റികള്‍ പ്രഖ്യാപിച്ചു. ഇ. അഹമ്മദ് സാഹിബ് സ്മാരക ദേശീയ അവാര്‍ഡിന്റെ നാലാമത് എഡിഷന് ദുബൈയില്‍ വിപുലമായി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഒ. മൊയ്തു ഉദ്ഘാടനം ചെയ്തു. എ.സി ഇസ്മായില്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഇബ്രാഹിം ഇരിട്ടി, എം.വി നിസാര്‍, മജീദ് പാത്തിപ്പാലം, സിദ്ധീഖ് മരുന്നന്‍, ഷാനവാസ് കിടാരന്, അയാസ് കണ്ണൂര്‍, ഫാറൂഖ് കല്യാശ്ശേരി, സുനീത് ചാലാട്, താഹിറലി തളിപ്പറമ്പ്, റാഫി സഫാരി, നൗഷാദ് പേരാവൂര്‍, നദീര്‍ ഇരിക്കൂര്‍, ഹര്‍ഷാദ് മാഹി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര വരവ് ചെലവ് കണക്കുകളും സെക്രട്ടറി അലി ഉളിയില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ പി.വി ഇസ്മായില്‍, മുനീര്‍ ഐക്കോടിച്ചി, റഫീഖ് കോറോത്ത്, ഷംസീര്‍ അലവില്‍, ജാഫര്‍ മാടായി, തന്‍വീര്‍ എടക്കാട്, ബഷീര്‍ കാവുംപടി, സലാം എലാങ്കോട്, ബഷീര്‍ കാട്ടൂര്‍ സംബന്ധിച്ചു.