
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: സി എച്ച് മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി ദുബൈ കെഎംസിസി സര്‍ഗധാര സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സാഹിത്യോത്സവത്തില്‍ അന്താരാഷ്ട്ര പ്രബന്ധ രചന വിജയികളെ പ്രഖ്യാപിച്ചു. ‘സി എച്ച് മനുഷ്യാന്തസ്സിന്റെ കൊടിയടയാളം’ എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ ഷംസി മാഹി ഷാര്‍ജ ഒന്നാo സ്ഥാനവും അബ്ദുല്‍ മുനീര്‍ പെരുമുഖം കുവൈത്ത് രണ്ടാo സ്ഥാനവും ഇസ്മയില്‍ വള്ളിയോത്ത് കുവൈത്ത് മൂന്നാം സ്ഥാനവും നേടി. നേരത്തെ നടന്ന സ്റ്റേജ് മത്സരങ്ങളില്‍ പ്രസംഗം ഒന്നാം സ്ഥാനവും സുഹൈല്‍ കൊടുവള്ളി രണ്ടാം സ്ഥാനവും ദാവൂദ് നാദാപുരം ഹാരിസ് ഇല്ലത്ത് മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരം വനിത ഹസ്ന റാലിയ, താഹിറ അബ്ദുറഹിമാന് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സി എച്ച് അനുസ്മരണ ഗാനാലാപന മത്സരത്തില്‍ ആബിദ കുയ്യൊടി, നൗഷാദ് ഹംസ, ഇ.കെ സലിം പുല്ലുരാംപാറ എന്നിവര്‍ ഒന്നും രണ്ടും മുന്നും സ്ഥാനം നേടി. കവിതാ രചന അഫ്രു ഷഹാന, സുഫിയാന് അലി, ഹസ്ന റാലിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള പുരസ്കാര വിതരണം ഒക്ടോബര്‍ അവസാന വാരം ദുബൈയില്‍ നടക്കുന്ന സര്‍ഗധാര പരിപാടിയില്‍ വെച്ച് നടക്കുമെന്ന് സര്‍ഗധാര ഭാരവാഹികള്‍ അറിയിച്ചു.