
സി എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ്: സാദിഖലി തങ്ങള്‍ക്ക് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി
ദുബൈ: സി.എച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റ് സി.എച്ച് രാഷ്ട്ര സേവാ പുരസ്കാര സമര്‍പ്പണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ബൊക്കെ നല്കി. പി.കെ അന്‍വര്‍ നഹ, ഡോ. അന്‍വര്‍ അമീന്, അഹമദ് ബിച്ചി, സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, ഹംസ കാവില്‍, നജീബ് തച്ചംപൊയില്‍, ഇസ്മായില്‍ ചെരിപ്പേരി, തെക്കയില്‍ മുഹമ്മദ്, ടി. എന്‍ അഷ്റഫ്, മൊയ്തീന് കോയ ഹാജി, മൊയ്തു അരൂര്‍, സിദ്ദിഖ് വാവാട്, ജസീല്‍ കായണ്ണ, സുഫൈദ് ഇരിങ്ങണ്ണൂര്‍, എ.ടി റഫീഖ്, എ.പി റാഫി, ഫാസില്‍ പാവണ്ടൂര്‍, സയ്യിദ് യാമിന് അലി ഷിഹാബ്, വലിയാണ്ടി അബ്ദുല്ല, ഷിയാസ് പങ്കെടുത്തു.