
ലയണ്‍സ് ക്ലബ്ബ് വര്‍ണ സന്ധ്യ ഒക്ടോബര്‍ 10ന്
ജിദ്ദ: ഏത് തരം വിസയിലുള്ളവര്‍ക്കും ഇപ്പോള്‍ ഉംറ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സഊദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. വ്യക്തിഗത, കുടുംബം, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, വര്‍ക്ക് വിസകള്‍ തുടങ്ങി വിസകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഇപ്പോള്‍ അര്‍ഹതയുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. സഊദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഉംറ നിര്‍വ്വഹിക്കുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഹജ്ജ്, ഉംറ സംവിധാനത്തിനുള്ളില്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മുസ്ലിംകള്ക്ക് അവരുടെ ആചാരങ്ങള്‍ എളുപ്പത്തിലും ശാന്തതയിലും നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഈ നടപടി അടിവരയിടുന്നതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ഏജന്‍സിയുടെ സഹായമില്ലാതെ നേരിട്ടുള്ള തീര്‍ത്ഥാടന ബുക്കിംഗുകള്‍ക്കായി സഊദി അറേബ്യ ‘നുസുക് ഉംറ’ പ്ലാറ്റ്ഫോം ഈയടുത്ത് തുടങ്ങിയിട്ടുണ്ട്.
നുസുക് ഉംറ പ്ലാറ്റ്ഫോം വഴി പാക്കേജുകള്‍ തിരഞ്ഞെടുത്ത് ഇലക്ട്രോണിക് രീതിയില്‍ പെര്‍മിറ്റുകള്‍ നേടി നേരിട്ട് ഉംറ നിര്‍വഹിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനും സമയം തിരഞ്ഞെടുക്കാനും സംയോജിത പ്ലാറ്റ്ഫോം വഴി സാധ്യമാവും.