
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
മസ്കത്ത്: ഒറ്റ ദിവസംകൊണ്ട് നടക്കുന്ന ഏറ്റവും കഠിനമായ കായിക മത്സരമായ അയണ്‍ മാന്‍ ഫുള്‍ ട്രയത്തലോണ്‍ മത്സരത്തില്‍ വിജയം കുറിച്ച് ആലപ്പുഴ സ്വദേശി ഷാനവാസ് ഹക്കീം ( മച്ചു ഷാനവാസ് ). സ്പെയിനിലെ ബാര്‍സിലോണയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ തുടങ്ങിയ മത്സരത്തില്‍ 3.8 കിലോമീറ്റര്‍ കടലിലൂടെ നീന്തിയായിരുന്നു തുടക്കം. തുടര്‍ന്ന് 180 കിലോമീറ്റര്‍ സൈക്കിളിംഗ്, 42.2 കിലോമീറ്റര്‍ എന്നിവ ഇടവേളകളില്ലാതെ പതിനാറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുക എന്നതാണ് ഫുള്‍ അയേണ്മാനിലെ കഠിനമായ ലക്ഷ്യം. ഈ മത്സരങ്ങള്‍ പതിനഞ്ചര മണിക്കൂര്‍ കൊണ്ട് മച്ചൂ പൂര്‍ത്തിയാക്കി. ലോകത്തെ 60 രാജ്യങ്ങളില്‍നിന്നായി 3200 പേര് മാറ്റുരച്ച മത്സരത്തില്‍ 2428 പേര് മാത്രമാണ് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത് . മാസങ്ങളുടെയും വര്‍ഷങ്ങളുടെയും പരിശീലനത്തിന് ശേഷമാണ് ഓരോ കായികതാരവും മത്സരത്തിനെത്തുന്നതെങ്കിലും മത്സരദിനത്തിലെ കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളെയും മാനസിക കരുത്തുകൊണ്ട് മറികടക്കുക എന്നതും ഇതില്‍ അനിവാര്യമാണ്. ഒമാനില്‍ നിന്നും രണ്ടു സ്വദേശികള്‍ അടക്കം നാലുപേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ നാല് പേരും ലക്ഷ്യം പൂര്‍ത്തിയാക്കി. മച്ചുവിന് പുറമെ റീം അല്‍ ഹാര്‍ത്തി , സാഹിദ് നദീം ഖാന്, മുഹമ്മദ് അല്‍ ഷാര്‍ജി എന്നിവരാണ് നേട്ടത്തിന് അര്‍ഹരായ മറ്റ് മൂന്ന് പേര്. 2007 മുതല്‍ മസ്കത്തിലെ മാധ്യമസ്ഥാപനത്തില്‍ ജോലി ചെയുന്ന മച്ചു മസ്കത്തിലും, സലാലയിലും മറ്റ് വിവിധ രാജ്യങ്ങളിലുമായി ഹാഫ് അയേണ്‍മാനും, നിരവധി മാരത്തോണുകളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും ആളുകളെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി നിരവധി ആളുകള്‍ക്ക് സൈക്കിളിംഗ്, ദീര്‍ഘദൂര ഓട്ടം, നീന്തല്‍ എന്നിവയില്‍ വിവിധ ഗ്രൂപ്പുകളിലൂടെ പരിശീലനവും നല്‍കുന്നുണ്ട്. മഞ്ജുവാണ് ഭാര്യ ഏകമകള്‍ മീനാക്ഷി ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.