
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബൂദബി : യുഎഇയില്‍ ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളോടും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 200ലധികം രാജ്യക്കാര്‍ യു.എ.ഇയില്‍ ഒരുമയോടെ താമസിക്കുന്നു. എല്ലാവരും ഈ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നവരാണ്. സുരക്ഷ ഈ സമൂഹത്തിന്റെ അടിസ്ഥാനശിലയാണ്. യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മനസ്സിലാക്കലിന്റെയും തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് നടത്തിയ ഈ പ്രസ്താവന പ്രവാസികള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ലോകത്ത് ഏറ്റവും മികച്ച ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുന്ന രാജ്യത്തിന്റെ നിയമം പാലിക്കേണ്ടത് അവിടെ താമസിക്കുന്നവരുടെ കടമയാണ്. ആദ്യകാല പ്രവാസികള്‍ ഉയര്‍ത്തിപിടിച്ച സമാധാനപരമായ ജീവിതവും അര്‍പ്പണബോധവുമാണ് പിന്നീട് വന്ന പ്രവാസി സമൂഹത്തിന് മികച്ച അവസരങ്ങള്‍ ഈ രാജ്യമൊരുക്കിയത്. അതെല്ലാം മറന്ന് ആവേശത്തില്‍ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അത് ആകെയുള്ള പ്രവാസി സമൂഹത്തെ സാരമായി ബാധിക്കും. ഈ വിഷയത്തില്‍ പ്രവാസി സംഘടനകള്‍ ജാഗ്രത പാലിക്കുകയും പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ബോധവത്കരണം നടത്തുകയും വേണം.