ചരിത്രം കുറിച്ച് സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര പ്രചാരണ സമ്മേളനം

ദുബൈ: കേരളത്തിലെയും യുഎഇയിലെയും വികസന മേഖലയില്‍ പ്രവാസി മലയാളികള്‍ നല്കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിശബ്ദവിപ്ലവം സൃഷ്ടിച്ചവരാണ് പ്രവാസി വ്യവസായികളെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബിസ്നെക്സസ് സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റിന്റെ ഭാഗമായി ദുബൈ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരുന്നു സമ്മിറ്റ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പ്രവാസി മലയാളികള്‍ കൂടുതല്‍ പരിഗണനകള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കച്ചവട രംഗത്തെ സ്വന്തം ഉയര്‍ച്ചയോടൊപ്പം സഹജീവികളുടെ സാമൂഹിക ഉദ്ധാരണം കൂടി ഉറപ്പ് വരുത്താന്‍ വിലയേറിയ സംഭാവനകള്‍ നല്കുന്ന 29 പ്രവാസി വ്യവസായികളെ ബിസ് പ്രൈം അവാര്‍ഡ് നല്കി ചടങ്ങില്‍ ആദരിച്ചു. സലാം കന്യപ്പാടി അധ്യക്ഷനായിരുന്നു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റംഗവുമായ ഇ ടി മുഹമ്മദ് ബഷീര്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഗള്‍ഫ് ഭരണ നയങ്ങള്‍ അനുകരണീയമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. കേരളത്തിലെ കാരുണ്യസേവന മേഖലയില്‍ പ്രവാസികളും പ്രവാസ മേഖലയിലെ വ്യവസായികളും നല്കുന്ന സംഭാവനകള്‍ ശ്ലാഘനീയമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഫര്ഹാന് ഫൈസല്‍ മുഹ്സിന് ഖിറാഅത് നടത്തി. ഹനീഫ് ടി ആര് സ്വാഗതം പറഞ്ഞു. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മോട്ടിവേഷണല്‍ സെഷന് നയിച്ചു. ഡോ. ഇസ്മായില്‍ നന്ദി പറഞ്ഞു.
നാഷണല്‍ കെഎംസിസി ദേശീയ ഉപദേശക സമിതി ചെയര്മാന് ഷംസുദ്ദീന് ബിന്‍ മൊഹ്യദ്ദീന്‍, ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്, ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്, ട്രഷറര്‍ മുനീര്‍ ഹാജി, എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, പി.എ സല്മാന്, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, യു.ടി ഇഫ്തികാര്‍, കരീം സിറ്റി ഗോള്‍ഡ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസി സംരംഭകരായ ഹംസ മധൂര്‍, മുജീബ് മെട്രോ, അബ്ദുള്ള തയ്യല്‍ പുരയില്‍, അബ്ദുല്‍ സലാം ഹാജി, ആരിഫ് കൊത്തിക്കാല്‍, മൊഹീനുദ്ദീന് തളങ്കര, എം കെ അബ്ദുല്‍ നാസര്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, നൂര്‍ ആബിദ്, സുഹൈര്‍ യഹ്യ, മുഹമ്മദ് പിലാങ്കട്ട, റസാഖ് ചെറൂണി, അബ്ദുല്‍ റഹ്മാന് വി പി, അബ്ദുള്ള തായല്‍ തൊട്ടി, അഷ്റഫ് കുക്കംകൂടല്‍, ഹനീഫ് മരബയല്‍, സൈഫ് സേഫ്ടെല്, ഫൈസല്‍ മാങ്ങാട്, ജഅഫര്‍, ശരീഫ് അബ്ദുല്‍ റഹ്മാന്, ഫൈസല്‍ മുട്ടുംതല, അബ്ദുല്‍ ലത്തീഫ് യൂണിവേഴ്സല്‍, മുഹമ്മദ് ജാബിര്‍ കെ എ, അബ്ദുല്‍ മനാഫ് ഖാന്, ശബാസ് യാഫ്കോ, വൈസ് അസീസ്, അനീസ് തിടില്‍, വരുണ്‍ വേണുഗോപാലന്‍ നായര്‍, സലിം ഖോട്ട് എന്നിവര്‍ക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ബിസ്സ് പ്രൈം അവാര്‍ഡുകള്‍ കൈമാറി. ബഷീര്‍ കിന്നിങ്കാര്‍, ഷാഫി നാലപ്പാട്, അബ്ദുല്‍ അസീസ് അക്കര, പി.എ അബൂബക്കര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എബി ഷാഫി, മാഹിന്‍ കേളോട്ട്, കെഎംസിസിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളും വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.