നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഷാര്‍ജ: എഴുതുന്ന സ്ത്രീകളെ പുരുഷന്മാര് പ്രോത്സാഹിപ്പിക്കാറില്ലെന്നും എവിടെയെങ്കിലും ചവിട്ടിത്താഴ്ത്താന്‍ ഇടം ഉണ്ടെങ്കില്‍ അത് ചെയ്തിരിക്കുമെന്നും കഥാകാരി കെആര്‍ മീര പറഞ്ഞു. താനൊരു സൈക്കോ എഴുത്തുകാരിയാണെന്നും ക്രൂരമായ കാര്യങ്ങളാണ് എഴുതിവെക്കുന്നതെന്നും ജെന്‍ സി പിള്ളേര് പറഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് മീര പറഞ്ഞു. ചില കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. ഇങ്ങനെയൊക്കെ എഴുതിയിട്ട് പോലും ആണെഴുത്തുകാരുടെ കൂടെ പിടിച്ചുനില്ക്കാന് വലിയ പ്രയാസമാണെന്നും മീര പറയുന്നു. പഴയത് പോലെ നിലാവ്, ചന്ദ്രന്,പുഴ എന്നിവയെക്കുറിച്ചൊക്കെ എഴുതിയാല്‍ തന്നെ വെച്ചേക്കുമോ എന്ന ചോദ്യവും മീര ഉന്നയിച്ചു. ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവത്തില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു. തന്റെ പുതിയ പുസ്തകമായ കലാച്ചിയെക്കുറിച്ച് മീര സംസാരിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും പുസ്തകങ്ങള്‍ ഒപ്പുവെച്ച് നല്‍കുകയും ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ ഗീതാഞ്ജലി മോഡറേറ്ററായിരുന്നു. പുരുഷന്മാര്ക്ക് പ്രണയിക്കാനറിയില്ലെന്നും സ്ത്രീയുടെ ചിരി പോലും സമൂഹത്തെ അലോസരപ്പെടുത്തുന്നുവെന്നുമാണ് തന്റെ നിരീക്ഷണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെ പ്രണയിക്കണമെന്ന് പുരുഷന്മാരെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്ന് ‘ആരാച്ചാരുടെ’കഥാകാരി കെ ആര് മീര പറഞ്ഞു. സഹജീവിതത്തിന്റെ സൗഹൃദത്തിന്റെ പങ്കുവെക്കലിന്റെ അഹന്ത അഴിച്ചുവെക്കലിന്റെ വിമോചനം എന്തെന്ന് പുരുഷന്മാര്ക്ക് അറിയില്ല. എങ്കിലും ശ്രമം തുടരുകയാണെന്നും മീര. കുടുംബം പോലൊരു ഫാസിസ്റ്റ് സംവിധാനം വേറെയില്ലെന്ന് കെ ആര് മീരയുടെ നിരീക്ഷണം. എല്ലാത്തരം ആക്രമണങ്ങളും വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്.മതവും സമൂഹവും നമ്മെ ആക്രമിക്കുന്നത് കുടുംബത്തിനകത്ത് നിന്നാണ്. ഫാസിസം ഒരു വിരുന്നാണെങ്കില്‍ സ്ത്രീവിരുദ്ധതയാണ് അതിന്റെ തീയെന്നും പിതൃമേധാവിത്വമാണ് അതിന്റെ അടുപ്പെന്നും കെ ആര് മീര പറഞ്ഞു. സമൂഹത്തില്‍ മാറ്റമുണ്ടാകണമെങ്കില്‍ വീട്ടില്‍ സമത്വമുണ്ടാകണമെന്നും മീര പറയുന്നു. സ്ത്രീ ശാക്തീകരിക്കപ്പെടണമെങ്കില്‍ സ്ത്രീ തന്നെ വിചാരിക്കണം. എഴുത്തിനും ബോധവത്കരണ ക്ലാസുകള്‍ക്കും അത് ചെയ്യാനാവില്ല. സ്വയം ശാക്തീകരിക്കാന്‍ തയ്യാറാവുന്ന സ്ത്രീയെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും മീര പറഞ്ഞു. സ്ത്രീക്ക് രഹസ്യങ്ങള്‍ക്ക് പാടില്ലെന്നാണ് സമൂഹം വിചാരിക്കുന്നത്. അവളുടേത് മാത്രമായി ഒരു പുഞ്ചിരി പോലും പാടില്ലെന്ന ശാഠ്യം സമൂഹത്തിനുണ്ട്. ആണ്‍കോയ്മ അല്ലെങ്കില്‍ പിതൃമേധാവിത്വം നിലനില്‍ക്കുന്നത് പോലും സ്ത്രീയുടെ ചിരിയെ നിയന്ത്രിച്ചുകൊണ്ടാണ്. സ്ത്രീ മനസ് തുറന്ന് ചിരിക്കുന്നത് മറ്റ് സ്ത്രീകള്‍ക്ക് പോലും ഇഷ്ടമല്ല എന്നതാണ് യാഥാര്‍ഥ്യം. മറ്റുള്ളവരുടെ സന്തോഷം ഇഷ്ടപ്പെടുക എന്നത് മറ്റുള്ളവരെ വെറുക്കാതിരിക്കുക എന്നത് വലിയ സാമൂഹ്യ പുരോഗതിയുടെ ലക്ഷണമാണ്. അതിലേക്ക് നാം എത്തുന്നത് തടയുന്നവരെ സൂക്ഷിക്കണമെന്ന് മീര ആവശ്യപ്പെട്ടു.