നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഷാര്‍ജ: കഥാകൃത്ത് പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ ‘ക്രിമിനല്‍ താമസിച്ചിരുന്ന വീട്’ കഥാ സമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന് അര്‍ഷദ് ബത്തേരി പ്രകാശന കര്‍മം നിര്‍വഹിച്ചു. വേറിട്ട വിഷയങ്ങള്‍ ലഭിയ്മക്കുമ്പോള് മാത്രമേ സൃഷ്ടി നടത്താവൂ എന്ന് അര്‍ഷാദ് ബത്തേരി പറഞ്ഞു. കഥകള്‍ക്ക് വ്യസ്തമായ പ്രമേയം തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും വ്യക്തമായ ഇടവേളകള്‍ക്ക് ശേഷം മാത്രം രചനകള്‍ നടത്തേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ ധാരാ മാധ്യമങ്ങള്‍ പ്രവാസികളെ തഴയുന്നു എന്ന ആരോപണം നില നില്‍ക്കുമ്പോഴും പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ കഥകള്‍ മുഖ്യ ധാരാ പ്രസിദ്ധീകരണങ്ങളില്‍ എല്ലാം തന്നെ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ടെന്ന് പ്രമുഖ എഴുത്തുകാരന് പി ശിവപ്രസാദ് പറഞ്ഞു. സൈനുദ്ദീന്റെ കഥകള്‍ കാമ്പുള്ളതും വായിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി ശ്രീ പ്രകാശ് പുസ്തകം ഏറ്റു വാങ്ങി. അനില്‍ സിപി അധ്യക്ഷത വഹിച്ചു. വിപി റാഷിദ് സ്വാഗതം പറഞ്ഞു. ഇ കെ ദിനേശന്, ജെസി മറൂഫ് എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഷീലാ പോള്‍, വൈ എ സാജിത, ത്വയ്യിബ് ചേറ്റുവ, റഹീം കട്ടിപ്പാറ, ലേഖ ജസ്റ്റിന്, സ്മിത പ്രമോദ്, ഷാജ ആര്യനാട് എന്നിവര്‍ സംസാരിച്ചു. സിയാദ് സൈന്‍, സുഹൈല്‍, റഷീദ് വന്നേരി, സൈഫുദ്ദീന് ആദികടലായി ലൈല സൈനുദ്ദീന്‍, ഷാഹിന്‍ സൈന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ജെനി നന്ദി പ്രകാശനം നടത്തി. പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ മറുമൊഴിയും രേഖപ്പെടുത്തി.