നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഷാര്‍ജ: കവിയും ചിന്തകനുമായ റഫീഖ് ബിന്‍ മൊയ്ദുവിന്റെ മൂന്നാമത് കവിതാ സമാഹാരം ‘പകല്ക്കറുപ്പ്’ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രകാശിതമായ ഹൃദയ മര്‍മ്മരങ്ങള്‍, ചിതറിയ ചിന്തകള്‍ എന്നീ കവിത സമാഹാരങ്ങളുടെ വ്യത്യസ്ത പതിപ്പുകള്‍ക്ക് ശേഷമാണ് ശ്രദ്ധേയമായ കവിതകളുമായി റഫീഖിന്റെ മൂന്നാം കവിതാസമാഹാരം പ്രകാശിതമായിരിക്കുന്നത്. ‘കാലത്തെ വിചാരണ ചെയ്യുന്ന കവിതകള്‍’ എന്ന തലക്കെട്ടില്‍ പ്രശസ്ത കവി ഡോ. സോമന് കടലൂരിന്റെ അവതാരികയോടുകൂടിയാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ പ്രസാധകരായ കൈരളി ബുക്സാണ് പ്രസാധകര്. പ്രകാശനത്തിലെ പതിവു രീതികളില്‍ നിന്ന് വ്യത്യസ്തമായി കല സാഹിത്യ രംഗങ്ങളിലെ അതികായര്‍ മാത്രം പുസ്തകം പ്രകാശിപ്പിക്കുന്ന വേദിയില്‍ ഇളം തലമുറയിലെ വിദ്യാര്‍ത്ഥി എഴുത്തുകാരിയും ഇംഗ്ലീഷ് നോവലുകളുടെ രചയിതാവുമായ അനാമിക പ്രവീണ്‍ പുസ്തകം പ്രകാശനം ചെയ്തത് പുതിയ മാതൃകയായി. പുസ്തകം ഏറ്റുവാങ്ങാന്‍ കൊച്ചു വിദ്യാര്‍ത്ഥിനികളും സഹോദരന് അബ്ദുല്‍ അസീസിന്റെ മക്കളുമായ സൈനബും ഫാത്തിമയും വേദിയില്‍ അണിനിരന്നത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ കൗതുകം നിറഞ്ഞ രംഗമായി. അല്‍ മദീന ഗ്രൂപ്പ് ചെയര്മാന് പൊയില്‍ അബ്ദുല്ല, അമ്പര്‍ ഗ്രൂപ്പ് ചെയര്മാന് കെ.എല്‍.പി യൂസുഫ്, കവികളായ ബഷീര്‍ തിക്കോടി, ജാസ്മിന് അമ്പലത്തിലകത്ത്, പ്രതാപന് തായാട്ട്, അസീസ് പാലത്തായി സംബന്ധിച്ചു.