നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ദുബൈ: ക്രിയേറ്റീവ് മലയാളി ഡിസൈനേഴ്സിന്റെ പ്രമുഖ സംഘടനയായ വര യുഎഇയുടെ 2025-28 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയര്മാന്-സജീര്‍ ബിന്‍ മൊയ്തു, കണ്‍വീനര്‍-അന്‍സാര്‍, ഫിനാന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍-ഫാജി. ചീഫ് കോര്‍ഡിനേറ്റര്‍മാര്‍ എ. കെ.എം ശരീഫ്, വിദ്യ, വൈസ് ചെയര്മാന്-ജയേഷ്, മുബീന്, ജോയിന്റ് കണ്‍വീനര്‍മാര്‍-റിയാസ് മുഹമ്മദ്, നാസര്‍ എഫ്. എക്സ്. എന്നിവരെയും തെരഞ്ഞെടുത്തു. ഫിനാന്‍സ് അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി ഫൈസര്‍, റവന്യൂ കോര്‍ഡിനേറ്ററായി ജിബി റഹീം, വന്യൂ അസിസ്റ്റന്റ് കോര്‍ഡിനേറ്ററായി ജി.ഡി ഉനൈസ് എന്നിവരും സ്ഥാനമേറ്റു. ക്രിയേറ്റീവ് കോര്‍ഡിനേറ്ററായി അനസ് റംസാന്, അസിസ്റ്റന്റ് ക്രിയേറ്റീവ് കോര്‍ഡിനേറ്ററായി കിരണ്‍, എഐ ക്ലബ് കോര്‍ഡിനേറ്ററായി ജോബിന് ജോര്‍ജ്, കമ്മ്യൂണിറ്റി കോര്‍ഡിനേറ്ററായി ഷംനാഫ്, പി.ആര്. മീഡിയ കോര്‍ഡിനേറ്റര്‍മാരായി സാബിര്‍ ആര്‍ട്സ്, നൗഫല്‍ പെരിന്തല്‍മണ്ണ എന്നിവരെയും, വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍മാരായി യാസ്ക് ഹസ്സന്, ഗോഡ്വിന്, വസന്തകുമാര്‍ എന്നിവരും, ആര്‍ട്സ് & സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായി പ്രസൂണ്‍, ദര്‍ശന എന്നിവരെയും തെരഞ്ഞെടുത്തു. ഇവന്റ്സ് കോര്‍ഡിനേറ്ററായി മിര്‍സ, അസിസ്റ്റന്റുകളായി രാഹുല്‍, ഷാനവാസ്, അക്ഷയ്, പ്രവീണ്‍ എന്നിവരും ചുമതലയേറ്റു. വര്‍ക്ക്ഷോപ്പ് കോര്‍ഡിനേറ്ററായി ഷാഫ്നാസ്, അസിസ്റ്റന്റായി വിബിന് വിജയിയേയും,
സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരായി മുബഷിര്‍, സര്‍ജാസ്, റഹീം, വെബ്സൈറ്റ് കോര്‍ഡിനേറ്റര്‍മാരായി നൗഫല്‍ നാക്, റഹീം, ഫൈസര്‍ കമല്‍ എന്നിവരെയും, വുമണ്‍ എംപവര്‍മെന്റ് വിങ് കോര്‍ഡിനേറ്റര്‍മാരായി അനുഷ, അഞ്ജലി എന്നിവരെയും തെരഞ്ഞെടുത്തു. ദുബൈ വേവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വര യുഎഇയുടെ ഔദ്യോഗിക ഭരണഘടനയുടെ പ്രകാശനം കൂടി നടത്തി. യോഗത്തില്‍ മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനവും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് എ.കെ.എം ശരീഫ് നിയന്ത്രിച്ചു. ചെയര്മാന് സജീര്‍ ബിന്‍ മൊയ്തു, അന്‍സാര്‍, ജയേഷ്, ജിബി എന്നിവര്‍ നേതൃത്വം നല്കി.