നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

ഷാര്‍ജ: പഠന വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സംവിധാനമൊരുക്കി എച്ച്. കെ ഗ്രൂപ്പ് ഷാര്‍ജയില്‍ എച്ച് കെ ബ്രിഡ്ജ് എഡ്യുക്കേഷന്‍ അക്കാദമി തുറന്നു. എച്ച് കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പുതിയ സംരംഭമാണിത്. 2016ല്‍ സ്ഥാപിതമായ എച്ച് കെ റീഹാബിന്റെ വിദ്യാഭ്യാസ വിഭാഗമായ അക്കാദമിയില്‍ നല്കുന്ന സേവനങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു. ഉയര്‍ന്ന നിലവാരമുള്ള പുനരധിവാസവും വിദ്യാഭ്യാസസഹകരണവും യുഎഇയില്‍ കൊണ്ടുവരാനുള്ള പ്രചോദനം സ്വന്തം മകള്‍ തനൂഷയുടെ ജീവിതപാഠങ്ങളില്‍ നിന്നാണ് ലഭിച്ചത് ജനനം മുതല്‍ നിരവധി വെല്ലുവിളികളോടെയാണ് അവര്‍ വളര്‍ന്നതെന്നും അക്കാദമി സ്ഥാപകന്‍ ഹരീഷ് കണ്ണന് പറഞ്ഞു. പഠന ബുദ്ധിമുട്ടുകള്‍, ശ്രദ്ധാപരിമിതികള്‍, മാനസിക വെല്ലുവിളികള്‍ എന്നിവയാല്‍ മെയിന്‍സ്റ്റ്രീം സ്കൂളുകളില്‍ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന, എന്നാല്‍ പരമ്പരാഗത പ്രത്യേക വിദ്യാഭ്യാസം ആവശ്യമായി വരാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഈ മോഡല്‍ പ്രത്യേകമായി രൂപകല്പന ചെയ്തിരിക്കുന്നു. എല്ലാ കുട്ടികള്‍ക്കും പരിമിതികള്‍ മറികടന്ന് വിദ്യാഭ്യാസം നേടി വളരാനുള്ള സാഹചര്യം ശാസ്ത്രീയരീതിയില്‍ ഒരുക്കി ലാഭേച്ചയില്ലാത്ത സേവനം എന്നതാണ് സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച് കെ ബ്രിഡ്ജിലെ പാഠ്യപദ്ധതി അക്കാദമിക നേട്ടത്തിനൊപ്പം സമഗ്രവികസനവും ഉറപ്പാക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) അടിസ്ഥാനമാക്കിയ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. വിഷയങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍, സ്വന്തം വേഗത്തില്‍ പഠിക്കാനും 10/12ാം ക്ലാസ് യോഗ്യത നേടാനുമുള്ള സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്നു. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പഠന വ്യവഹാര, ഭാവനാത്മക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ തെറാപ്പിസ്റ്റുകളും അധ്യാപകരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വൊക്കേഷണല്‍ പദ്ധതിയും ഇവിടെ ഒരുക്കുന്നു. വിദ്യാര്‍ത്ഥികളെ സ്വതന്ത്രരാക്കി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുന്നതിന് ഊന്നല്‍ നല്കുന്നു. വിവിധ തൊഴില്‍ അധിഷ്ഠിത വര്‍ക്ക്ഷോപ്പുകള്‍ മുഖേന പ്രായോഗിക നൈപുണ്യങ്ങളും ആത്മവിശ്വാസവും വളര്‍ത്താന്‍ ഈ പരിപാടി സഹായിക്കുന്നു. ഭാവിയിലെ ജോലി അവസരങ്ങള്‍ക്കും സ്വതന്ത്ര ജീവിതത്തിനും ഇത് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റിന്റെ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ അഗസ്റ്റോ ഡീ പിയെട്രോ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബാലരോഗവിദഗ്ധനും ആന്റണി മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ഡെയിസ് ആന്റണി ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹം എച്ച്കെ ബ്രിഡ്ജ് എജുക്കേഷന്‍ അക്കാദമിയുടെ ആദ്യ നിയമനമായി മുഹമ്മദ് താഹ മസൂദിന് നിയമനകത്ത് കൈമാറി. സന്തോഷ് കുമാര്‍ കെട്ടത്ത്, സുനില്‍ ഗംഗാധരന്, മോഹനചന്ദ്രന് മേനോന്, ശോഭ മോഹന്‍, ജോസഫ് തോമസ്, വിജയ മാധവന്, ടി. എന്‍. കൃഷ്ണകുമാര്‍, ഇഗ്നേഷ്യസ് എസ്. എഫ്. എന്നിവരും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു.