നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പൊലീസ്

കുവൈത്ത് സിറ്റി: കെഎംസിസി പ്രവാസികള്‍ക്ക് കരുതലും വെളിച്ചവും നല്കുന്ന പ്രസ്ഥാനമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അഭിപ്രായെപ്പെട്ടു. കുവൈത്ത് കെഎംസിസി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പികെ നവാസ്. അബ്ബാസിയ ഇന്റഗ്രെറ്റെഡ് സ്കൂളില്‍ നടന്ന സമ്മേളനം കുവൈത്ത് കെഎംസിസി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര് നാസര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂര്‍ തങ്ങള്‍, ഉപദേശക സമിതി വൈസ് ചെയര്മാന് ബഷീര്‍ ബാത്ത, സിദ്ദീഖ് വലിയകത്ത് എന്നിവര്‍ സന്നിഹിതരായി. സമ്മേളനത്തിന്റ ഉപഹാരമായ ഹരിതം സുവനീര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവും ഉപദേശക സമിതി അംഗവും ആയ കെ.കെ.പി ഉമ്മര്‍ കുട്ടിക്ക് നല്കി കൊണ്ട് പികെ നവാസ് പ്രകാശനം ചെയ്തു. മുഖ്യാതിഥി പികെ നവാസിനുള്ള കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് നാസര്‍ തളിപ്പറമ്പ് കൈമാറി. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മറ്റിയുടെ 2026 കലണ്ടര്‍, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ജംഷാദിനു നല്കി കൊണ്ട് പികെ നവാസ് പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ സമ്മേളന പ്രചാരണ പോസ്റ്റര്‍ പ്രകാശനവും തൃശൂര്‍ ജില്ലാ കമ്മറ്റി നടത്തിയ ഓണ്‍ലൈന്‍ മാപ്പിളപ്പാട്ട് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു. കുവൈത്ത് കെഎംസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നവാസ് കുന്നുംകൈ ജില്ലാ ഭാരവാഹികളായ ഇബ്റാഹിം സിപി, സുഹൈല്‍ അബൂബക്കര്‍, ജാബിര്‍ അരിയില്‍, ശിഹാബ് ബര്ബീസ്, മിര്‍ഷാദ് ധര്‍മ്മടം, മണ്ഡലം നേതാക്കള്‍ ആയ റഷീദ് പെരുവണ, തന്‍സീഹ് എടക്കാട്, ജസീര്‍ വെങ്ങാട്, ജസീം തളിപ്പറമ്പ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സ്വാഗത സംഘം ചീഫ് കോര്‍ഡിനേറ്റര്‍ സാബിത്ത് ചെമ്പിലോട് സ്വാഗതവും, ജില്ലാ ട്രഷറര്‍ ബഷീര്‍ കടവത്തൂര്‍ നന്ദിയും പറഞ്ഞു. ഹാഫിള് മഹമൂദ് അല്‍ ഹസ്സന് അബ്ദുല്ല ഖിറാഅത്ത് നിര്‍വ്വഹിച്ചു.
ലക്ഷദ്വീപില്‍ നിന്നുള്ള സൂഫി ഗായകന് ളിറാര്‍ അമിനി, കണ്ണൂര്‍ മമ്മാലി, ഫൈസല്‍ തായിനേരി, റഊഫ് തളിപ്പറമ്പ് എന്നിവര്‍ ചേര്‍ന്ന് അണിയിച്ചൊരുക്കിയ ലയാലിസൂഫിയ സംഗീത പരിപാടിയും കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് പകിട്ട് കൂട്ടി.