ചരിത്രം കുറിച്ച് ‘പെയ്സ്’ ഗ്രൂപ്പ്: ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ 5035 വിദ്യാര്‍ഥികള്‍; ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി

ഷാര്‍ജ: ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി പെയ്സ് ഗ്രൂപ്പ്. യൂറേക്കാ എന്ന ആഹ്ളാദാരവത്തോടെ 25 രാജ്യങ്ങളില്‍ നിന്നുള്ള 5035 വിദ്യാര്‍ഥികള്‍ ഒരേസമയം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ പങ്കാളികളായി. പെയ്സ് ഗ്രൂപ്പ് ഇത് ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. ഷാര്‍ജ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഫുട്ബോള്‍ ഗ്രൗണ്ടാണ് യുഎഇയിലെ ഏറ്റവും വലിയ ‘സജീവ പരീക്ഷണശാല’യായി മാറിയത്. സ്ഥാപകന്‍ പരേതനായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ദീര്‍ഘദര്‍ശനത്തില്‍ ഊന്നി, വിദ്യാഭ്യാസമെന്നാല്‍ ക്ലാസ് മുറികള്‍ക്കപ്പുറമുള്ള കണ്ടെത്തലിന്റെയും സര്‍ഗാത്മകതയുടെയും ലോകമാണെന്ന കാഴ്ചപ്പാടാണ് പെയ്സ് ഗ്രൂപ്പ് ഈ ചരിത്രനേട്ടത്തിലൂടെ വീണ്ടും ഉറപ്പിച്ചത്. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും 2026ലെ കുടുംബ വര്‍ഷാഘോഷങ്ങള്‍ക്കും മുന്നോടിയായാണ് ഈ വിജ്ഞാനോത്സവം അരങ്ങേറിയത്. ബെല്‍ മുഴങ്ങിയ നിമിഷം മുഴുവന്‍ ഗ്രൗണ്ടും കൗതുകവും പഠനത്തിന്റെ ആനന്ദവും നിറഞ്ഞ ഒരു ‘സജീവശാസ്ത്രശാല’യായി പരിണമിച്ചു. വിദ്യാര്‍ഥികളും കുടുംബങ്ങളും അധ്യാപകരും ചേര്‍ന്ന് രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നീ മേഖലകളിലെ പരീക്ഷണങ്ങള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞു. വാക്കിങ് വാട്ടര്‍, എലിഫന്റ് ടൂത്ത്പേസ്റ്റ്, അഗ്നിപര്‍വ്വത മാതൃകകള്‍, ലാവ ലാംപ്, മില്‍ക്ക് ഫയര്‍വര്‍ക്സ്, ബലൂണ്‍ ഇന്‍ഫ്ലേറ്റിങ്, ഫിസിഫണ്, ഡെന്‍സിറ്റി എക്സ്പെരിമെന്റ്, മില്‍ക് ഫയര്‍വര്‍ക്സ്, സര്‍ഫേസ് ടെന്‍ഷന്‍ ആക്ടിവിറ്റികള്‍, ഇന്‍വിസിബിള്‍ ഇങ്ക് പിഎച് ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയ ഒട്ടേറെ കൗതുകകരമായ പരീക്ഷണങ്ങള്‍ കുട്ടികള്‍ ചെയ്തു. വര്‍ണാഭമായ രാസപ്രതികരണങ്ങളും ചുഴലുന്ന ദ്രാവകങ്ങളും നിറഞ്ഞ ബീക്കറുകളും ഈ പഠനാനുഭവത്തെ മായികമാക്കി. രക്ഷകര്‍ത്താക്കളും കുടുംബാംഗങ്ങളും കുട്ടികളോടൊപ്പം പങ്കുചേര്‍ന്ന് കണ്ടെത്തലുകളുടെ സന്തോഷത്തില്‍ പങ്കാളികളായി. ലാബ് കോട്ടുകള്‍, ഗ്ലൗസുകള്‍, സുരക്ഷാ കണ്ണാടികള്‍ എന്നിവ ധരിച്ച്, എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ചാണ് പരിപാടി നടത്തിയത്.
രജതജൂബിലിയില്‍ ഒമ്പതാം റെക്കോര്‍ഡ്
യുഎഇയുടെ 54ാമത് ദേശീയ ദിനം സുസ്ഥിരതാ ലക്ഷ്യങ്ങള്‍, 2026 കുടുംബ വര്‍ഷം എന്നിവയോടനുബന്ധിച്ച് പെയ്സ് ഗ്രൂപ്പിന്റെ രജതജൂബിലി ആഘോഷമായ ‘സില്‍വിയോറ’യുടെ ഭാഗമായാണ് ഈ റെക്കോര്‍ഡ് നേട്ടം. അറിവിനെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനത്തിലേക്കുള്ള ശക്തമായ ചുവടുവയ്പ്പായി ഈ ഗിന്നസ് പരിശ്രമത്തെ കണക്കാക്കുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഷിഫാന മുഇസ്, അസിസ്റ്റന്റ് ഡയറക്ടര്‍ സഫാ അസാദ് എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ഡയറക്ടര്‍മാരായ ആസിഫ് മുഹമ്മദ്, ലതീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുല്ല ഇബ്രാഹിം, അമീന് ഇബ്രാഹിം, സല്മാന് ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, ബിലാല്‍ ഇബ്രാഹിം, ആദില്‍ ഇബ്രാഹിം എന്നിവരുടെ ശക്തമായ പിന്തുണയും നേത്യത്വവും കൂടി ഈ ശാസ്ത്രീയ പരിപാടിക്ക് ഉണര്‍വേകി. വിവിധ സ്കൂളുകളുകളിലെ പ്രിന്‍സിപ്പല്‍മാരായ ഡോ. നസ്രീന് ബാനു( ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലിഷ് സ്കൂള്‍, ഷാര്‍ജ), ഡോ. മഞ്ജു റെജി (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഷാര്‍ജ), മുഹ്സിന് കട്ടായത്ത് (പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, ഷാര്‍ജ), ജോണ്‍ ബാഗസ്റ്റ്(പെയ്സ് ബ്രിട്ടീഷ് സ്കൂള്‍, ഷാര്‍ജ), ഗ്രഹാം ഹൗവെല്‍(പെയ്സ് മോഡേണ്‍ ബ്രിട്ടിഷ് സ്കൂള്‍), ഡോ. വിശാല്‍ കടാരിയ(ദുബൈ പ്രൈവറ്റ് സ്കൂള്‍, അജ്മാന്) എന്നിവരും പങ്കെടുത്തു. അജ്മാന് പെയ്സ് ക്രിയേറ്റീവ് ബ്രിട്ടീഷ് സ്കൂളിലെ ഫ്ലേവിയ മോന്തി കാസ്റ്റലിനോ ഉള്‍പ്പെടെയുള്ള മാനേജ്മെന്റിന്റെ ശക്തമായ പിന്തുണയും ഈ ശാസ്ത്രീയ മുന്നേറ്റത്തിന് പിന്നിലുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും കൈവരിച്ച ഈ ഒന്‍പതാം ഗിന്നസ് ലോക റെക്കോര്‍ഡ് ഔദ്യോഗിക ജഡ്ജുമാര്‍ പരിശോധിച്ച് അംഗീകരിച്ചു. പരേതനായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ‘ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കുക’ എന്ന കാഴ്ചപ്പാടിനുള്ള ആദരവായി ഈ നേട്ടം അടയാളപ്പെടുത്തുന്നു.
പെയ്സ് ഗ്രൂപ്പിന്റെ മുന്‍ ഗിന്നസ് റെക്കോര്‍ഡുകളില്‍ ചിലത്
2017ല്‍ ഏറ്റവും വലിയ മനുഷ്യ ബോട്ടിന്റെ രൂപം, 2019ല്‍ ഏറ്റവും വലിയ മനുഷ്യ റോക്കറ്റ് രൂപം, 2023ല്‍ ഏറ്റവും വലിയ മനുഷ്യ ഭൂമിയുടെ രൂപം, 2024ല്‍ ഏറ്റവും കൂടുതല്‍ പേര് ഒരേസമയം ടോട്ട് ബാഗുകള്‍ പെയിന്റ് ചെയ്തത് എന്നിവയാണ് പെയ്സ് ഗ്രൂപ്പിന്റെ മുന്‍ ഗിന്നസ് റെക്കോര്‍ഡുകളില്‍ ചിലത്. പഠനം എന്നത് അനുഭവങ്ങളെ സൃഷ്ടിക്കാനും കുട്ടികളില്‍ കൗതുകവും ശാസ്ത്രാവബോധവും വളര്‍ത്താനും ഒത്തൊരുമയുടെ ശക്തി ബോധ്യപ്പെടുത്താനുമാണ് എന്ന സന്ദേശമാണ് ഈ ‘സജീവ പരീക്ഷണശാല’ മുന്നോട്ട് വെക്കുന്നതെന്ന് സല്മാന് ഇബ്രാഹിം പറഞ്ഞു.