ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകം: നിസാര്‍ തളങ്കര
ദുബൈ: രക്തദാനം മനുഷ്യന്റെ ഏറ്റവും വലിയ ദാനബോധത്തിന്റെ പ്രതീകമാണെന്ന് നാഷണല്‍ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. യു.എ.ഇ രക്ത സാക്ഷി ദിനത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവന് രക്ഷിക്കുന്ന ദാനമാണ് രക്തദാനം. ഒരു തുള്ളി രക്തം ഒരാളുടെ ജീവിതം മാത്രം അല്ല, അനവധി സ്വപ്നങ്ങളും പ്രത്യാശകളും രക്ഷിക്കുന്ന ശക്തിയാണ്. പ്രവാസ സമൂഹം ഈ മഹത്തായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടാകുന്നത് അഭിമാനകരമാണെന്നും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വദേശത്തിനും സമൂഹത്തിനുമുള്ള പ്രതിബദ്ധതയുടെ പ്രതീകമായാണ് ഇത്തരത്തിലുള്ള ശുശ്രൂഷാ പ്രവര്‍ത്തനങ്ങളെ കാണേണ്ടതെന്നും പ്രവാസികള്‍ മനുഷ്യസേവനത്തിന് നല്‍കിയിരിക്കുന്ന മാതൃക ലോകത്തിനു മുമ്പാകെ ഉയര്‍ത്തിക്കാട്ടുന്നതാണെന്നും നിസാര്‍ തളങ്കര കൂട്ടിച്ചേര്‍ത്തു. പ്രവാസി സമൂഹത്തിന്റെ ഐക്യവും മനുഷ്യസേവനത്തിനുള്ള സമര്‍പ്പണബോധവും കൊണ്ട് ശ്രദ്ധേയമായ രക്തദാന ക്യാമ്പില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹനീഫ് ടീ ആര് മേല്‍പറമ്പ് സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്, ജനറല്‍ സെക്രട്ടറി യഹിയ തളങ്കര ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, ഹംസ തൊട്ടി, അഡ്വ ഇബ്രാഹിം ഖലീല്‍, അഫ്സല് മെട്ടമ്മല്‍, പി.വി നാസര്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ആര്. ശുക്കൂര്‍, ഷഫീഖ് സലാഹുദീന്‍ തിരുവനന്തപുരം, ബിസ്സിനെസ്സ് പ്രമുഖന്മാരായ ശരീഫ് കോളിയാട്, ഹനീഫ് മരവായില് കൈന്‍ഡ്നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രധിനിധികളായ അന്‍വര്‍ വയനാട് ,ശിഹാബ് തെരുവത്, ജില്ലാഭാരവാഹികളായ സലാം തട്ടാന്‍ ചേരി ,ഇസ്മായില്‍ നാലാം വാതുക്കല്, പി.പി റഫീഖ് പടന്ന, ഹസ്സൈനാര്‍ ബീജന്തടുക്ക, മൊയ്തീന് അബ്ബ, സുബൈര്‍ അബ്ദുള്ള, ഹനീഫ ബാവ,ഫൈസല്‍ മൊഹ്സിന്‍, ബഷീര്‍ പാറപള്ളി, സുബൈര്‍ കുബനൂര്‍, പി. ഡി നൂറുദ്ദീന്‍, അഷ്റഫ് ബായാര്‍, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്,ആസിഫ് ഹൊസങ്കടി മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസല്‍ പട്ടേല്‍, പിഎം മുഹമ്മദ് കുഞ്ഞി ചെമ്പിരിക, കാലിദ് പാലക്കി, എ. ജി.എ റഹ്മാന് റാഷിദ് പടന്ന, അജ്മല്‍ മൂലടുകം, ഹസ്ക്കര്‍ ചൂരി, സൈഫുദ്ധീന്‍ മൊഗ്രാല്‍, മന്‍സൂര്‍ മര്‍ത്യ, സലാം മാവിലാടാം തുടങ്ങിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ