ഡോ.ഷംഷീര്‍ വയലിലിന്റെ എഡ്യുക്കേഷന്‍ കമ്പനി സഊദി ഓഹരി വിപണിയില്‍ വമ്പിച്ച നേട്ടമുണ്ടാക്കി

ദുബൈ: 54ാമത് ദേശീയദിനം ആഘോഷിക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പോറ്റുനാടിന്റെ ആഘോഷങ്ങളില്‍ അത്യാഹ്ലാദത്തോടെ പങ്കുചേര്‍ന്ന് യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും. അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ കേന്ദ്രതല ആഘോഷ പരിപാടിയില്‍ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ (മാനേജിംഗ് ഡയറക്ടര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍, റീജെന്‍സി ഗ്രൂപ്പ്) മുഖ്യാതിഥിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷോപലക്ഷം വരുന്ന ജനങ്ങള്‍ക്ക് നിര്‍ഭയത്തോടെ സമാധാനത്തിലും സംതൃപ്തിയിലും ജീവിക്കാന്‍ കഴിയുന്ന ഈ രാജ്യം അതിമഹത്തായ മാതൃകയാണ് ലോകത്തിന് മുമ്പില്‍ തുറന്നുവെച്ചിട്ടുള്ളതെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം, ഹുസൈന് കക്കാട്, ഭാരവാഹികളായ മുഹമ്മദലി പാറക്കടവ്, അബ്ദുല്‍ വാഹിദ് മയ്യേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. അല്‍മനാര്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുസ്സമീഹ് ആലുവ, സകരിയ്യ അല്‍മനാര്‍, നിയാസ് മോങ്ങം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ദേര അല്‍ബറാഹ മനാര്‍ സെന്ററില്‍ നടന്ന വിപുലമായ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുനീര്‍ പടന്ന, പ്രിന്‍സിപ്പാള്‍ കാസിം വലിയോറ, ട്രഷറര്‍ വീരാന്‍കുട്ടി, മദ്രസ്സ സിക്രട്ടറി അബ്ദുറഷീദ് പേരാമ്പ്ര, കോഓര്‍ഡിനേറ്റര്‍ ഇസ്ഹാഖലി തുടങ്ങിയവര്‍ സംബന്ധിച്ചു. ഖിസൈസ് ഇസ്ലാഹി സെന്ററില്‍ നടന്ന പരിപാടിയില്‍ സി.പി. മുജീബ്റഹ്മാന്‍ മദനി കൊടിയത്തൂര്‍ മുഖ്യാതിഥിയായി. പി.പി.സി. ഇല്യാസ് മുക്കം, കെ.എം. കുഞ്ഞിമുഹമ്മദ് പറപ്പൂര്, നസീം അക്തര്‍ ഉമരി, അബ്ദുസ്സലാം മദനി, അബ്ദുറസാഖ് സലഫി തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മാര്‍ച്ച്പാസ്റ്റ് ഉള്‍പ്പെടെ നിരവധി ഇമാറാത്തി പരിപാടികള്‍ ഇതിന്റെ ഭാഗമായി നടന്നു. ധാരാളം വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും വിവിധയിടങ്ങളിലെ പരിപാടികളില്‍ സംബന്ധിച്ചു.
ന്യൂഡല്‍ഹിയില്‍ നടന്ന ഫോര്‍ബ്സ് സമ്മേളനത്തില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജിഡിആര്‍എഫ്എ