ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മുന്‍ പ്രസിഡന്റ് ഡോ. സതീഷ് നമ്പ്യാര്‍ അന്തരിച്ചു

ദുബൈ: തങ്ങളുടെ ഇന്ത്യന്‍ അസ്തിത്വം വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കുന്നതില്‍ വന്ന പരാജയം വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ബാധിച്ചിട്ടുണ്ടെന്ന് പത്രപ്രവര്‍ത്തകനും വാഗ്മിയുമായ ഷാജഹാന് മാടമ്പാട്ട്. അംബേദ്കറെപ്പോലുള്ള നവോത്ഥാന നായകരെ ഉള്‍ക്കൊള്ളാന്‍ മടി കാണിച്ചതും ഈ അപചയത്തിന് ആക്കം കൂട്ടി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ എന്തുകൊണ്ട് ഇടതുപക്ഷം ഇനിയും ശക്തിപ്പെടുന്നില്ല എന്നത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പോക്കര് മാഷുടെ തത്വചിന്ത അത്തരം അന്വേഷണങ്ങളെക്കൂടി ഉള്‍കൊള്ളുന്നുണ്ട്.
ഡോ. പി കെ പോക്കര് മാഷിന്റെ ‘എരിക്കിന് തീ’ എന്ന ആത്മകഥ ദുബൈ റിവാക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മാടമ്പാട്ട്. എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ പി.ശ്രീകല പുസ്തകം ഏറ്റുവാങ്ങി. ഇ.കെ ദിനേശന് പുസ്തക പരിചയം നടത്തി.
വ്യക്തിജീവിതത്തിലും കുടുംബത്തിനകത്തും മതനിരപേക്ഷ സാമൂഹ്യബോധത്തെ നിലനിര്‍ത്തിയപ്പോഴും എന്റെ പേര് തന്നെയാണ് എന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തതെന്ന് എരിക്കിന് തീ എന്ന ആത്മകഥയെ മുന്‍നിര്‍ത്തി മറുപടി പ്രസംഗത്തില്‍ പോക്കര് മാഷ് പറഞ്ഞു. ഇന്ത്യയിലും കേരളത്തിലും ചില പേരുകളോടുള്ള അസഹിഷ്ണുത സവര്‍ണതയുടെ ഭാഗമായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയില്‍ മേലടി അദ്ധ്യക്ഷനായ ചടങ്ങില്‍ റസീന ഹൈദര്‍, എം.ഒ രഘുനാഥ്, അബ്ദു ശിവപുരം എന്നിവര്‍ സംസാരിച്ചു. ഷാജി ഹനീഫ് സ്വാഗതവും സജ്ന അബ്ദുല്ല നന്ദിയും പറഞ്ഞു.