എഐ സഹായത്തോടെയുള്ള ഭരണനിര്‍വഹണം; ഗവര്ണന്സ് സര്ട്ടിഫിക്കേഷന് നേടി ജിഡിആര്‍എഫ്എ

ദുബൈ: പുതുവത്സരത്തെ ആന്തരിക ശാന്തിയോടെയും ആത്മപരിശോധനയോടെയും ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രത്യേക അനുഭവമായി ‘Breathe. Reflect. Begin’ എന്ന പേരില്‍ മൈന്‍ഡ്ഫുള്‍നസ് സെഷന് സംഘടിപ്പിക്കുന്നു. NILYN WEAVES അവതരിപ്പിക്കുന്ന ഈ പരിപാടി MAPLE MOON EVENTS ആണ് സംഘടിപ്പിക്കുന്നത്. മീഡിയ പാര്‍ട്ണറായി യുഎഇ വാര്‍ത്തയും പരിപാടിക്ക് പിന്തുണ നല്കുന്നു. ഡിസംബര്‍ 31 വൈകുന്നേരം 8 മണി മുതല്‍ ജനുവരി 1 പുലര്‍ച്ചെ 4 മണിവരെ അല്‍ ഖുദ്ര ഡെസേര്‍ട്ട് ക്യാംപ് ഗ്രൗണ്ടില്‍ നടക്കുന്ന ഈ പുതുവത്സര സംഗമം, തിരക്കുകളില്‍ നിന്നുള്ള ഒരു ഇടവേളയായി രൂപകല്‍പ്പന ചെയ്തതാണ്. ‘A Pause before the Beginning’ എന്ന ആശയത്തെ അടിസ്ഥാനമാക്കി നടക്കുന്ന പരിപാടിയില്‍, പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും Transformation Mind Coach എന്ന സംരംഭത്തിന്റെ സ്ഥാപകയുമായ ഡോ. സിജി രവീന്ദ്രന് സെഷന് നയിക്കും. Breathwork Excercises, Guided Meditation, Gratitude Journaling, New Year Intention Setting തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പങ്കെടുത്തവര്‍ക്ക് സ്വയം തിരിച്ചറിയലിനും മാനസിക ശാന്തിക്കും അവസരം ഒരുക്കുകയാണ് ലക്ഷ്യം. പ്രകൃതിയുടെ മൗനവും മരുഭൂമിയുടെ വിശാലതയും ചേര്‍ന്ന അന്തരീക്ഷത്തില്‍, പുതുവത്സരത്തെ അര്‍ത്ഥവത്തായി സ്വാഗതം ചെയ്യാന്‍ ഈ പരിപാടി സഹായകരമാകുമെന്നാണ് സംഘാടകരുടെ അഭിപ്രായം. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: +971 52 174 4031, +971 56 706 7160.