എഐ സഹായത്തോടെയുള്ള ഭരണനിര്‍വഹണം; ഗവര്ണന്സ് സര്ട്ടിഫിക്കേഷന് നേടി ജിഡിആര്‍എഫ്എ

ദുബൈ: പ്രവാസലോകത്ത് 39 വര്‍ഷകാലം മലയാള ഭാഷയുടെ തനിമയും സൗന്ദര്യവും പകര്‍ന്ന് നല്കിയ അധ്യാപകനും സാഹിത്യകാരനുമായ മംഗലത്ത് മുരളി മാസ്റ്റര്‍ക്ക് ദുബwയില്‍ യാത്രയയപ്പ് നല്കി. ‘വാക്കിതള്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ എം.എസ്.എസ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാംസ്കാരിക, മാധ്യമ, സാഹിത്യ രംഗത്തെ നിരവധി പേര് പങ്കെടുത്തു. 40 വര്‍ഷത്തോളം നീണ്ട പ്രവാസജീവിതത്തിനിടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മാതൃഭാഷയുടെ മാധുര്യം കൈമാറിയ മുരളി മാസ്റ്റര്‍, കേവലം ഒരു അധ്യാപകന് മാത്രമല്ല, പ്രവാസ ലോകത്തെ സാംസ്കാരിക മുഖങ്ങളിലെ പ്രധാന സാന്നിധ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ബെഞ്ചിലിരുത്തി പഠിപ്പിക്കാതെയും അനേകം മനുഷ്യര്‍ക്ക് ഗുരുസ്ഥാനിയായ അധ്യാപകനായിരുന്നു അദ്ദേഹം എന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തി. മാധ്യമപ്രവര്ത്തകന് സാദിഖ് കാവില്‍ അധ്യക്ഷത വഹിച്ച യാത്രയയപ്പ് പരിപാടി പ്രവീണ്‍ പാലക്കീല്‍ ഉദ്ഘാടനം ചെയ്തു. സലീം അയ്യനത്ത് മുഖ്യപ്രഭാഷണം നടത്തി. ‘വാക്കിതള്‍’ മുഖ്യകാര്യദര്‍ശിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടി, ഇന്ദുലേഖ, സ്മിത, ഹമീദ് കാലിക്കറ്റ്, ബഷീര്ബെല്ലൊ, റസിയ, മുരളി, ജലീല്‍, അസീസ് മണമ്മല്‍, പ്രശാന്ത് തിക്കോടി, ലവ്ലി നിസാര്‍, ഷാഹിദ, ഫിറോസ് പയ്യോളി, ഷാഫി എന്നിവര്‍ മുരളി മാസ്റ്ററുമായുള്ള ദീര്‍ഘ സൗഹൃദവും അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളും അനുസ്മരിച്ചു. ശുദ്ധമായ മലയാളത്തിലൂടെ ഭാഷയുടെ സൗന്ദര്യം വിദ്യാര്‍ഥികളിലേക്ക് മാത്രമല്ല, പ്രവാസികള്ക്കിടയിലേക്കും എത്തിച്ച തൃശ്ശൂരുകാരനായ ഈ ‘വലപ്പാട്ടുകാരന്‍’ എഴുതിയും പ്രസംഗിച്ചും യുഎഇയിലെ ഒട്ടേറെ വേദികളില്‍ മലയാളികളുടെ പ്രിയപ്പെട്ട ‘മുരളി മാഷായി’ നിറഞ്ഞുനിന്നു. അജ്മാന്അല്അമീര് ഇംഗ്ലീഷ് സ്കൂളിലെ മലയാളം അധ്യാപനത്തില്‍ നിന്നാണ് മുരളി മംഗലത്ത് പ്രവാസജീവിതത്തിന് വിരാമമിട്ട് സ്വദേശത്തേക്ക് മടങ്ങുന്നത്. ചടങ്ങില്‍ മുരളി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. സക്കരിയ നരിക്കുനി സ്വാഗതവും നൗഷീര്‍ നന്ദിയും പറഞ്ഞു.