സന്ദര്‍ശക വിസാ നിയമം പരിഷ്കരിച്ച് ഒമാന്‍

ദുബൈ: യുഎഇ വിപണികളില്‍ ചെറിയ പെരുന്നാള്‍ ഷോപ്പിങ്ങ് സജീവമായി. ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമല്ല, പുത്തന്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ വാങ്ങി പെരുന്നാളിന് ഒരുങ്ങുകയാണ് ഏവരും. മാര്‍ക്കറ്റില്‍ വിലസ്ഥിരത ഉറപ്പാക്കിയും ആവശ്യസാധനങ്ങള്‍ സുഗമമായി ലഭ്യമാക്കിയും പ്രവാസികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ലുലു. കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. പ്രത്യേക കാര്‍ഗോ വിമാനങ്ങളിലും കപ്പലുകളിലുമായി ഇന്ത്യ ഉള്‍പ്പടെ ലോകത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ലുലു യുഎഇയിലേക്ക് എത്തിക്കുന്നു. ഉത്പന്നങ്ങളുടെ മികച്ച സാന്നിദ്ധ്യമാണ് ലുലു സ്റ്റോറുകളിലുള്ളത്. വസ്ത്രശേഖരങ്ങള്‍, ഫാഷന്‍ ബേബി അക്സസറീസ് തുടങ്ങിയവയ്ക്കായി ഹാഫ് പേ ബാക്ക് അടക്കം മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഗൃഹോപകരണങ്ങള്‍, മൊബൈല്‍, ഇല്ക്ട്രോണിക്സ് എന്നിവയ്ക്ക് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ലുലുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കളുടെ മികച്ച സാന്നിധ്യമാണുള്ളത്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് നല്ല ഓഫറുകളുണ്ട്. ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.