
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം ഉയര്‍ത്തുന്നതിനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ ‘ഷുവര്‍ ഫോറം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ജിഡിആര്‍എഫ്എ കസ്റ്റമര്‍ കമ്മ്യൂണിറ്റി നെറ്റ്വര്ക്കിലെ അംഗങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫോറം ഒരുക്കിയത്. അല്‍ ജാഫ്ലിയയിലെ പ്രധാന ഓഫീസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ ജിഡിആര്‍എഫ്എയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും നിരവധി കസ്റ്റമര്‍ കമ്മ്യൂണിറ്റി അംഗങ്ങളും സംബന്ധിച്ചു. ജനറല്‍ ഡയറക്ടറേറ്റ് വാഗ്ദാനം ചെയ്യുന്ന പ്രധാന സേവനങ്ങള്‍ പരിചയപ്പെടുത്താനും അതിനോടൊപ്പം തന്നെ നേരിട്ട് തന്നെ ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായം ശേഖരിക്കാനും ഫോറം അവസരം ഒരുക്കി. പരിപാടിക്കിടെ, ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരും നെറ്റ്വര്‍ക്ക് അംഗങ്ങളും ഉപഭോക്തൃ അനുഭവങ്ങളെക്കുറിച്ചും സേവനങ്ങളുടെ ലഭ്യത എളുപ്പമാക്കുന്നതിനായി നിലവാരം ഉറപ്പാക്കുന്നതിനെപറ്റിയും ചര്‍ച്ചകള്‍ നടത്തി. സേവന വിതരണം മെച്ചപ്പെടുത്തുന്നതിനായി കസ്റ്റമര്‍ കമ്മ്യൂണിറ്റിയുടെ പ്രധാന ആവശ്യങ്ങളും പ്രതീക്ഷകളും പരിപാടിയില്‍ ഉന്നയിച്ചു.
ഉപഭോക്താക്കളുമായുള്ള തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഡിആര്‍എഫ്എയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഫോറം സംഘടിപ്പിച്ചതെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങളും പ്രതീക്ഷകളും കൂടുതല്‍ മനസ്സിലാക്കാന്‍ പരിപാടി സഹായിക്കുമെന്നും ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും വിവിധ സേവന ചാനലുകളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കുള്ള ഇടപാടുകള്‍ എളുപ്പമാക്കുന്ന പുതിയ സേവനങ്ങള്‍ നല്‍കാനാണ് ജിഡിആര്‍എഫ്എ പരിശ്രമിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള തൃപ്തിയും മികവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറുന്നതിനുമുള്ള ഒരു ഇടം പ്ലാറ്റ്ഫോം നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഉദ്യോഗസ്ഥര്‍ക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുകയും, അതുവഴി ഉപഭോക്തൃ തൃപ്തി വര്‍ദ്ധിപ്പിക്കുന്നതും അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതുമായ നൂതന പരിഹാരങ്ങള്‍ നല്‍കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.ഗോള്‍ഡന്‍ വിസ സേവനങ്ങള്‍, ഹത്ത ലാന്‍ഡ് പോര്‍ട്ട്, എമിറേറ്റുകള്‍ക്കുള്ള സേവനങ്ങള്‍, സ്മാര്‍ട്ട് ട്രാവല്‍, ഫോളോഅപ്പ്, ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുള്‍പ്പെടെ വിവിധ ജിഡിആര്‍എഫ്എ സേവനങ്ങള്‍ ഫോറത്തില്‍ പ്രദര്‍ശിപ്പിച്ചു. കമ്മ്യൂണിറ്റി നെറ്റ്വര്ക്കിലെ അംഗങ്ങള്‍ ഈ സേവനങ്ങളുടെ ഗുണനിലവാരം, അവയുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍, മികച്ച നിലവാരത്തിലേക്ക് അവയെ പരിഷ്കരിക്കുന്നതിനും ഉയര്‍ത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും ഫോറത്തില്‍ ചര്‍ച്ച ചെയ്തു.