
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി : ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് അല്‍ ദൈദ് ഡേറ്റ് ഫെസ്റ്റിവല്‍ എക്സ്പോ അല്‍ ദൈദില്‍ തുടങ്ങി. ജൂലൈ 28 വരെ നീളുന്ന മേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിപണനത്തിനും ബിസിനസ്സ് ഇടപാടുകള്‍ക്കുമുള്ള അവസരങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കര്‍ഷകര്‍ക്കായി നിരവധി പരിപാടികളും, മത്സരങ്ങളും വേദിയില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഈന്തപ്പന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഈന്തപ്പനകളെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും വാണിജ്യ ഇനങ്ങള്‍ വിപുലീകരിക്കുന്നതിനും ഈന്തപ്പന ഫാം ഉടമകളെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്.