
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദുബൈ: മാനസികാരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ദുബൈയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും പദ്ധതി നടപ്പാക്കുന്നു. മാനസികോരോഗ്യ പ്രഥമ ശുശ്രൂഷ പദ്ധതി എന്ന പേരില്‍ നടപ്പാക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന സുഹൃത്തുക്കള്‍ക്ക് എങ്ങനെ പിന്തുണ നല്‍കണമെന്ന നിര്‍ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. മാനസികാരോഗ്യ പദ്ധതിക്കായി ദുബൈയില്‍ 105 മില്യന്‍ ദിര്‍ഹം അനുവദിച്ചതിനു പിന്നാലെയാണ് സ്കൂളുകളില്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്താനുള്ള പദ്ധതിയും നടപ്പാക്കുന്നത്. എമിറേറ്റിലെ ചില സ്കൂളുകളില്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിംഗ് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശരീരത്തിന് നല്കുന്ന പ്രഥമ ശുശ്രൂഷ പോലെ തന്നെ പ്രധാനമാണ് മനസിന് നല്കുന്ന പ്രഥമശുശ്രൂഷയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദുബൈയിലെ മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ പദ്ധതിയില്‍ 10 ലക്ഷ്യങ്ങളാണ് വരുന്ന 5 വര്‍ഷത്തിനിടെ നടപ്പാക്കുന്നത്. കൂടാതെ സ്കൂള്‍ ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യം ഉറപ്പു വരുത്തി മികച്ച വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പു വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.