
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതകളുടെ വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗീത ജയചന്ദ്രനെ കണ്‍വീനറായും രജിത വിനോദ്, പ്രിയങ്ക സൂസന് മാത്യു, നാസിയ ഗഫൂര്‍ എന്നിവരെ ജോ. കണ്‍വീനര്‍മാരായും യോഗം തെരഞ്ഞെടുത്തു.
പ്രീത നാരായണന്, അഞ്ജലി ജസ്റ്റിന്, മായ പറശ്ശിനി, ഫൗസിയ ഗഫൂര്‍, ഷൈനി ഷെബിന്‍, റീന നൗഷാദ്, ശ്രീജ വര്‍ഗ്ഗീസ്, ഷൈനി ബാലചന്ദ്രന്, അനു ജോണ്‍, പ്രീതി സജീഷ്, ഹിമ നിതിന്‍, സബിത സുകുമാരന്‍ നായര്‍, റീന അബ്രഹാം, അശ്വതി റിജോഷ്, സീനിയ ജോസഫ്, സീമ കൃഷ്ണന്, ഡോ. ഷീബ അനില്‍, ഷെറിന് മാളിയേക്കല്‍, റാണി ആനന്ദ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍. പ്രീതി സജീഷ് അധ്യക്ഷത വഹിച്ചു. അനു ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രീത നാരായണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ആര് ശങ്കര്‍, മുന്‍ ജനറല്‍ സെക്രട്ടറി കെ. സത്യന് എന്നിവര്‍ സംബന്ധിച്ചു. ജോ. കണ്‍വീനര്‍ ഷല്‍മ സുരേഷ് സ്വാഗതവും കണ്‍വീനര്‍ ഗീത ജയചന്ദ്രന് നന്ദിയും പറഞ്ഞു.