
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
ഷാര്‍ജ: ഒരു മില്യണ്‍ ദിര്‍ഹം വില വരുന്ന 1,840 ലാപ്ടോപുകള് മോഷ്ടിച്ച സംഘം പോലീസ് പിടിയില്‍. കവര്‍ച്ച നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ട്രാന്‍പോര്‍ട്ട് കമ്പനി ജീവനക്കാരനായിരുന്ന യുവാവ് ലാപ്ടോപുകളുമായി മറ്റൊരു സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം തടഞ്ഞത്. എന്നാല്‍ പിന്നീടാണ് അത് യഥാര്‍ത്ഥ പോലീസ് ആയിരുന്നില്ലെന്നും താന്‍ കബളിപ്പിക്കപ്പെട്ടെന്നും യുവാവ് മനസിലാക്കുന്നത്. തുര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്കി. പരാതി നല്കി 48 മണിക്കൂറിനുള്ളില്‍ത്തന്നെ തെരച്ചില്‍ നടത്തിയ പോലീസ് പ്രതികളെ വലയിലാക്കി. അറബികളായ നാലംഗ സംഘമാണ് ലാപ്ടോപ് കടത്തിലിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.