
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
റിയാദ്: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിനു വേണ്ടി പരിശീലനം പൂര്‍ത്തിയാക്കിയ 152 വനിത ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് നടത്തി. സിവില്‍ ഡിഫന്‍സ് സേവനങ്ങള്‍, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, ഫയര്‍ പ്രൊട്ടക്ഷന്‍ എന്നിവയ്ക്കുള്ള അടിസ്ഥാന പരിശീലനവും, വൈദഗ്ധ്യവും ലഭിക്കുന്ന കോഴ്സാണ് പൂര്‍ത്തീകരിച്ചത്. ഈ മേഖലയില്‍ പ്രാവിണ്യം നേടിയതു കൊണ്ട് തന്നെ ഫീല്‍ഡ് സേഫ്റ്റി, പ്രിവന്റീവ് സൂപ്പര്വിഷന് സെന്ററുകളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലും സേവനം ചെയ്യും. റിയാദിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ ഹമൂദ് ബിന്‍ സുലൈമാന്‍ അല്‍ ഫറജ് പങ്കെടുത്തു