
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: അറബ് ലോകത്ത് പാസ്പോര്ട്ടില് വമ്പന്‍ യുഎഇ തന്നെ. 2024-ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്തുണ്ട്. കുവൈത്ത് മൂന്നാം സ്ഥാനത്തും സൗദി നാലാം സ്ഥാനത്തുമുണ്ട്. 185 രാജ്യങ്ങളിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്ന യുഎഇ പാസ്പോര്‍ട്ട്് അറബ് ലോകത്തെ ഒന്നാമനും ആഗോളതലത്തില്‍ 9ാം സ്ഥാനവുമുണ്ട്. വിസയില്ലാതെ 99 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ഖത്തര്‍ പാസ്പോര്‍ട്ട് അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 46ാം സ്ഥാനവും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള കുവൈത്തി പാസ്പോര്‍ട്ട് ഉമടമകള്ക്ക് 99 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. നാലാം സ്ഥാനത്തുള്ള സൗദി പാസ്പോര്‍ട്ടുകാര്‍ക്ക് 88 രാജ്യങ്ങളിലേക്ക് വിസരഹിതമായി പ്രവേശിക്കാം. ആഗോള തലത്തില്‍ സൗദിക്ക് 56-ാം സ്ഥാനമാണുള്ളത്. വിസയില്ലാതെ 87 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന ബഹ്റൈന്‍ പാസ്പോര്‍ട്ട് അറബ് ലോകത്ത് അഞ്ചാം സ്ഥാനത്തും ആഗോളതലത്തില്‍ 57ാം സ്ഥാനത്തുമാണ്. ഒമാന്‍ പാസ്പോര്‍ട്ട് അറബ് ലോകത്ത് ആറാം സ്ഥാനത്തും ആഗോളതലത്തില്‍ 58ാം സ്ഥാനത്തുമാണ്. 86 രാജ്യങ്ങളിലേക്കാണ് ഒമാനി പാസ്പോര്‍ട്ട് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. വിസയില്ലാതെ 72 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന മൊറോക്കന്‍ പാസ്പോര്‍ട്ട് അറബ് ലോകത്ത് ഏഴാം സ്ഥാനത്തും ആഗോളതലത്തില്‍ 68ാം സ്ഥാനത്തുമാണ്. തുനീസിയന്‍ പാസ്പോര്‍ട്ട് അറബ് ലോകത്ത് എട്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 71ാം സ്ഥാനത്തും എത്തി. തുനീസിയന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വീസയില്ലാതെ 69 രാജ്യങ്ങളില്‍ പ്രവേശിക്കാം. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക കണക്കാക്കുന്നത് രാജ്യങ്ങളുടെ സാധാരണ പാസ്പോര്ട്ടുകള് അവരുടെ പൗരന്മാര്ക്ക് അനുവദിക്കുന്ന യാത്രാ സ്വാതന്ത്ര്യം അനുസരിച്ച് രാജ്യങ്ങളുടെ ആഗോള റാങ്കിംഗ് ആണ്. 2006ല്‍ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് വിസ നിയന്ത്രണ സൂചിക എന്ന പേരില്‍ ആരംഭിച്ചു. 2018 ജനുവരിയില്‍ ഇത് പുനര്‍നാമകരണം ചെയ്തു. ഈ സൂചിക ലോകത്തിന്റെ 199 പാസ്പോര്ട്ടുകളെ അവരുടെ ഉടമകള്‍ക്ക് വിസ ആവശ്യമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച് ഓരോ വര്‍ഷവും റാങ്ക് ചെയ്യുന്നു. ഒരു നിര്‍ദ്ദിഷ്ട പാസ്പോര്‍ട്ടിന് ആക്സസ് ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അതിന്റെ വിസ രഹിത ‘സ്കോര്‍’ ആയി മാറുന്നു.