
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ഖത്തര്‍: വൈവിധ്യങ്ങളായ ഈത്തപ്പഴങ്ങളുമായി ഖത്തറിലെ ഈത്തപ്പഴ മേള ശ്രദ്ധേയമാകുന്നു. ഖത്തറിലെ നൂറിലേറെ പ്രാദേശിക തോട്ടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണ് സൂഖ് വാഖിഫില്‍ നടക്കുന്ന മേളയില്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ശിഷി, സുക്കരി, ബര്‍ഹി, റാസിസ്, അല്‍ ഖലാസ്, അല്‍ ഖിനയ്സി, സഖായ്, ഹലാവി, മസാഫാത്തി, മദ്ജൂല്‍ തുടങ്ങി വിവിധയിനം ഈത്തപ്പഴം പ്രദര്‍ശനത്തിനും വില്പ്പമയ്ക്കുമായി എത്തിയിട്ടുണ്ട്. ഈത്തപ്പഴങ്ങള്‍ക്ക് പുറമെ ഈത്തപ്പഴ ഉല്‍പ്പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. ഈത്തപ്പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ അച്ചാറുകള്‍, പുഡ്ഡിംഗ്, ഐസ്ക്രീം, ജ്യൂസ് തുടങ്ങിയ ഉല്പന്നങ്ങളുടെ വില്പനയും പ്രദര്‍ശനവും മേളയുടെ ഭാഗമായുണ്ട്. സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിനാളുകളാണ് മേളയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ എത്തുന്നത്. മേള സന്ദര്‍ശിക്കാനും ഉല്പന്നങ്ങള് വാങ്ങുന്നതിനുമായി നിരവധി മലയാളികളും ഇവിടേക്ക് എത്തുന്നുണ്ട്. പ്രാദേശിക ഫാമുകളെയും കര്‍ഷകരെയും സഹായിക്കുന്നതിനും രാജ്യാന്തര വിപണി ലക്ഷ്യമിട്ട് നടത്തുന്ന മേളയില്‍ പതിനായിരങ്ങളാണ് വര്‍ഷംതോറും എത്താറുള്ളത്. ദിവസവും വൈകീട്ട് നാല് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മേള തുറന്നു പ്രവര്‍ത്തിക്കുക.