
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനിടെ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ 11ാം ദിവസവും തുടരുന്നു. ഗംഗാവലി പുഴയില്‍ നേവി ആര്‍മി സംഘത്തിന്റെ സംയുക്ത തെരച്ചില്‍ നടത്തുകയാണ്. വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറയും പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പ്രദേശത്തെ ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും ഇന്നും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ലോങ് ബൂം എക്സ്കവേറ്റര്‍ ഉപയോഗിച്ച് കരയിലെ മണ്ണെടുപ്പ് തുടരുകയാണ്. പുഴയ്ക്കടിയിലെ സിഗ്നല്‍ കണ്ടെത്താന്‍ ഐബോഡ് ഡ്രോണ്‍ പരിശോധനയും പുരോഗമിക്കുന്നു. മഴ തുടരുന്നതിനാല്‍ പ്രദേശത്ത് ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.