
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഖത്തര്‍ : പൊതുജനങ്ങള്‍ പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം കുറയ്ക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഖത്തര്‍ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ ബദലുകള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം സമൂഹ മാധ്യമ പേജുകള്‍ വഴി അറിയിച്ചു. മൃഗങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അവയുടെ ജീവന് നഷ്ടമാകുന്നതിന് തന്നെ പ്ലാസ്റ്റിക് കാരണമാകുമെന്നും മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത് വന്യജീവികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വന്യജീവികള്‍ പ്ലാസ്റ്റിക് ബാഗുകളും മറ്റും ഭക്ഷിക്കാന്‍ ഇടയാകുന്നതിനാല്‍ ജീവന് നഷ്ടപ്പെടാനും ആരോഗ്യം അപകടത്തിലാകുന്നതിനും കാരണമാവുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.