
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി : മലയാളി സാമൂഹിക പ്രവര്ത്തകന് വി ടി വി ദാമോദരന്റെ കവിത അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് അബുദാബി പൊലീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായി. യുഎഇയുടെ സാംസ്കാരിക ഗരിമയും മാനവികതയും ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണങ്ങളുമുള്‍പ്പെടെയുള്ള ചരിത്ര പാരമ്പര്യങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള കവിതകളിലൂടെ ശ്രദ്ധേയനായ ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ വി ടി വി ദാമോദരന്റെ യുഎഇയെ കുറിച്ചുള്ള പതിനൊന്നാമത്തെ കവിതക്കാണ് ഇപ്പോള്‍ ഇത്തരമൊരു അംഗീകാരം ലഭിച്ചിരിക്കുന്നത്. ‘മാനവ മഹാ ക്ഷേത്രം’ എന്ന കവിതയാണ് അറബി ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് അബുദാബി പോലീസിന്റെ ഔദ്യോഗിക മാഗസിന് ആയ ‘999’ ല്‍ പ്രസിദ്ധീകരിച്ചത്. ഊഷരഭൂമികയില് മാനവ സ്നേഹവും ഉദാത്തമായ ആതിഥേയത്വവും നില നിര്‍ത്തിക്കൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്നും സമ്പല്‍ സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്ത യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാനെ കുറിച്ച് ധാരാളം കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ ദാമോദരന്റെ രചനകളില്‍ ഗ്രാന്‍ഡ് മോസ്ക് ഉള്‍പ്പെടെയുള്ള ചരിത്ര സൗധങ്ങളും ധീര രക്തസാക്ഷിളുടെ പ്രകീര്‍ത്തനങ്ങളും ഗാന്ധിജിയും ശൈഖ് സായിദും വിഭാവന ചെയ്ത മാനവ സ്നേഹവും ഇന്ത്യയുടേയും യുഎഇയുടെയും കലാ സാംസ്കാരിക പൈതൃകങ്ങളുമൊക്കെ പലപ്പോഴായി വിഷയമായിട്ടുണ്ട്. അവസാനമായി സഹിഷ്ണുതയുടെ മകുടോദാഹരണമായി അബുദാബി പ്രവിശ്യയില്‍ പടുത്തുയര്‍ത്തപ്പെട്ട ബാപ്സ് ഹിന്ദു ക്ഷേത്രത്തെക്കുറിച്ചാണ് ‘മാനവ മഹാ ക്ഷേത്രം’ എന്ന പേരില്‍ കവിത രചിച്ചത്. നീതിന്യായ കാര്യാലയത്തില്‍ ഉദ്യോഗസ്ഥനായ ഫറോക്ക് സ്വദേശി അബ്ദുറഹിമാന് പൊറ്റമ്മല്‍ ആണ് ഈ കവിത അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. അബുദാബി പൊലീസ് ഔദ്യോഗിക പ്രസിദ്ധീകരണമായ ‘999’ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കവിയും അബുദാബി പൊലീസ് മാഗസിന് ചീഫ് എഡിറ്ററുമായ ഡോ. ഖാലിദ് അല്‍ ദന്‍ഹാനി കവിത പ്രസിദ്ധീകൃതമായ മാഗസിന് വി ടി വി ക്ക് സമ്മാനിച്ചു.